കാമ്പസുകളിൽ അശാന്തിയുടെ വിത്തുപാകുന്ന വിദ്യാർഥി സംഘടനകളുടെ അഴിഞ്ഞാട്ടത്തിന് അടിയന്തരമായി ചങ്ങലയിടണം: എസ്‌കെഎസ്എസ്എഫ്

''അറിവിന്റെ വെളിച്ചം പരക്കേണ്ട അക്ഷരമുറ്റങ്ങളെ നിഴൽയുദ്ധങ്ങളുടെയും അന്ധമായ ചേരിപ്പോരിന്റെയും ചോരക്കളങ്ങളാക്കി മാറ്റുന്നത് നമ്മുടെ പ്രതിഭാധനരായ യുവതലമുറയെ കടുത്ത നിരാശയിലേക്കാണ് തള്ളിവിടുന്നത്''

Update: 2026-11-02 06:52 GMT

കോഴിക്കോട്: അക്രമരാഷ്ട്രീയം കേരളത്തിലെ കലാലയങ്ങളെ ഭയത്തിന്റെയും ചോരയുടെയും കളരികളാക്കി മാറ്റുകയാണെന്ന് എസ്‌കെഎസ്എസ്എഫ്. ദാർശനികത നഷ്ടപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കളിപ്പാവകളായി മാറി, കാമ്പസുകളിൽ അശാന്തിയുടെ വിത്തുപാകുന്ന വിദ്യാർഥി സംഘടനകളുടെ ഈ അഴിഞ്ഞാട്ടത്തിന് ഭരണകൂടവും നീതിപീഠവും അടിയന്തരമായി ചങ്ങലയിടണമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അറിവിന്റെ വെളിച്ചം പരക്കേണ്ട അക്ഷരമുറ്റങ്ങളെ നിഴൽയുദ്ധങ്ങളുടെയും അന്ധമായ ചേരിപ്പോരിന്റെയും ചോരക്കളങ്ങളാക്കി മാറ്റുന്നത് നമ്മുടെ പ്രതിഭാധനരായ യുവതലമുറയെ കടുത്ത നിരാശയിലേക്കാണ് തള്ളിവിടുന്നത്. ഇത് രാജ്യത്തിന്റെ മഹത്തായ വിഭവശേഷിയെ പാടെ തകർത്തെറിയുകയാണ്. ഭയരഹിതമായി പഠിക്കാനുള്ള അന്തരീക്ഷം സ്വന്തം നാട്ടിൽ നിഷേധിക്കപ്പെടുമ്പോൾ, സുരക്ഷിതമായ ഭാവിയും കാത്ത് നമ്മുടെ കഴിവുറ്റ വിദ്യാർഥികൾ അന്യസംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും നാടുവിടാൻ നിർബന്ധിതരാകുന്നു. കലാലയങ്ങളുടെ പുണ്യവും വിശുദ്ധിയും വീണ്ടെടുക്കാനും, ഭയരഹിതമായ ഒരു പഠനാന്തരീക്ഷം ഉറപ്പുവരുത്താനും അധികൃതരുടെ ഇടപെടലുകൾ ഉണ്ടാകണമെന്ന് എസ്‌കെഎസ്എസ്എഫ് ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News