അട്ടപ്പാടിയിലേക്ക് വൻ തോതിൽ സ്ഫോടകവസ്‌തുക്കൾ കടത്താൻ ശ്രമം; മുഖ്യപ്രതി പിടിയിൽ

കഴിഞ്ഞ ആഴ്ചയാണ് ആനമൂളി ചെക്ക്പോസ്റ്റിന് സമീപത്ത് വെച്ച് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കൾ പൊലീസ് പിടികൂടിയത്

Update: 2025-09-18 06:07 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: അട്ടപ്പാടിയിലേക്ക് അനധികൃതമായി വൻ തോതിൽ സ്ഫോടകവസ്‌തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പൊലീസ് പിടിയിൽ. അരപ്പാറ സ്വദേശി നാസറാണ് മണ്ണാർക്കാട് പൊലീസിന്റെ പിടിയിലായത്. കേസിൽ കസ്റ്റഡിയിലെടുത്ത തച്ചമ്പാറ സ്വദേശി സന്ദീപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാസറിനെ പിടികൂടിയത്.

കഴിഞ്ഞ ആഴ്ചയാണ് ആനമൂളി ചെക്ക്പോസ്റ്റിന് സമീപത്ത് വെച്ച് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കൾ പൊലീസ് പിടികൂടിയത്. ഓട്ടോറിക്ഷ ഡ്രൈവറായ തച്ചമ്പാറ സ്വദേശി സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മൊഴിപ്രകാരമാണ് നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അട്ടപ്പാടി നരസിമുക്ക് സ്വദേശിയായ പാപ്പണ്ണൻ (50) വേണ്ടിയാണ് ഓട്ടോറിക്ഷ മാർഗ്ഗം സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News