'ഞാന്‍ അഡ്‍മിനായി ആരോ 11 ഗ്രൂപ്പുകൾ തുടങ്ങി, എന്‍റെ അറിവോടെയല്ല': കെ. ഗോപാലകൃഷ്ണൻ IAS

വിഷയത്തില്‍ താൻ നിരപരാധിയാണെന്നും പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

Update: 2024-11-03 17:09 GMT

തിരുവനന്തപുരം: വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണന്റെ പേരിൽ നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾ. ഹിന്ദു IAS ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പിന് പിന്നാലെ മുസ്‍ലിം ഓഫീസേഴ്സ് ഗ്രൂപ്പും ആരംഭിച്ചെന്നാണ് സ്ക്രീൻ ഷോട്ടുകൾ വ്യക്തമാക്കുന്നത്. ഇത് തൻ്റെ അറിവോടെയല്ലെന്നും പൊലീസിൽ പരാതി നൽകിയെന്നും കെ.ഗോപാലകൃഷ്ണൻ മീഡിയവണിനോട് പറഞ്ഞു.

ഹിന്ദു ഉദ്യോഗസ്ഥരെ ചേർത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച വിവരം പുറത്തായതിന് ഏതാനും മണിക്കൂറുകൾക്കു പിന്നാലെയാണു പുതിയ പരാതി. 'Mallu Musliam off' എന്ന പേരിലാണു പുതിയ ഗ്രൂപ്പ്. ഇതിന്റെ സ്‌ക്രീൻഷോട്ടും പുറത്തുവിട്ടിട്ടുണ്ട്.

Advertising
Advertising

ആരോ തന്‍റെ നമ്പര്‍ വഴി 11 ഗ്രൂപ്പുകൾ തുടങ്ങിയിട്ടുണ്ടെന്ന് കെ. ഗോപാലകൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു. നാലു ദിവസമായി തുടങ്ങിയിട്ട്. ഒന്നും തൻ്റെ അറിവോടെയല്ല. വിഷയത്തില്‍ താൻ നിരപരാധിയാണെന്നും പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലയാളികളായ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത് വലിയ വിവാദമായിരുന്നു. 'Mallu Hindu off' എന്ന പേരിലായിരുന്നു ഗ്രൂപ്പ് ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥർക്കിടയിൽനിന്നു വിമിർശനം ഉയർന്നതിനു പിന്നാലെ മണിക്കൂറുകൾക്കകം ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഹിന്ദു ഉദ്യോഗസ്ഥരുടെ പേരിൽ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്.

ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ ഉൾപ്പെടുത്തി ആരോ ഗ്രൂപ്പ് ഉണ്ടാക്കിയതാണെന്നും വിശദീകരിച്ച് ഉദ്യോഗസ്ഥർക്ക് ഗോപാലകൃഷ്ണൻ ഉദ്യോഗസ്ഥർക്ക് ഓഡിയോ സന്ദേശം അയച്ചിരുന്നു. ഫോൺ ഹാക്ക് ചെയ്തെന്ന് കാണിച്ച് അദ്ദേഹം സൈബർ പൊലീസിനു പരാതി നൽകുകയും ചെയ്തു.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News