ചടയമംഗലം മണിയൻമുക്കിൽ 80 കാരിയുടെ മരണത്തിൽ മകൻ അറസ്റ്റിൽ

കഴിഞ്ഞ ദിവസമാണ് അമ്മുക്കുട്ടി അമ്മ മരിച്ചത്

Update: 2021-10-29 13:33 GMT
Editor : Dibin Gopan | By : Web Desk

ചടയമംഗലം മണിയൻമുക്കിൽ 80 കാരിയുടെ മരണത്തിൽ മകൻ അറസ്റ്റിൽ. മണിയൻ മുക്ക് സ്വദേശിനി അമ്മുക്കുട്ടി അമ്മയുടെ മരണത്തിലാണ് മകൻ അനി മോഹൻ എന്ന അനീഫ് മുഹമ്മദ് അറസ്റ്റിലായത്. അമ്മുക്കുട്ടി അമ്മയെ മകൻ അനി മോഹൻ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ അഞ്ച് മാസങ്ങൾ മുമ്പ് പുറത്തുവന്നിരുന്നു.

കഴിഞ്ഞ ദിവസമാണ് അമ്മുക്കുട്ടി അമ്മ മരിച്ചത്. നാട്ടുകാരിൽ ചിലർക്ക് സംശയം തോന്നിയതിനെ തുടർന്ന് പോസ്റ്റ്‌മോർട്ടം നടത്തി. പോസ്റ്റ്‌മോർട്ടത്തിലാണ് മാസങ്ങൾക്കുമുമ്പ് തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായത്. മർദ്ദനമേറ്റ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മുക്കുട്ടി അമ്മയെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പിറ്റേ ദിവസം തന്നെ ഡിസ്ചാർജ് വാങ്ങി കൊണ്ടുവന്നു.

മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്ത പോലീസ് അനി മോഹനൻ എന്ന അനീഫ് മുഹമ്മദിനെ അറസ്റ്റ് ചെയ്തു. അമ്മ ആഹാരം കഴിക്കാത്തതിനാൽ മർദിക്കാറുണ്ടായിരുന്നുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. .

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News