'അച്ഛന് വളരെ ഇഷ്ടമുള്ള സഖാവായിരുന്നു'; കോടിയേരിയെ അനുസ്മരിച്ച് വിഎസിന്റെ മകൻ

''അച്ഛന്റെ സുഖവിവരങ്ങൾ കൃത്യമായി അന്വേഷിക്കും''

Update: 2022-10-03 02:49 GMT

കണ്ണൂർ: അച്ഛന് വളരെ ഇഷ്ടമുള്ള ഒരു സഖാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് വി.എസ്. അച്യുതാനന്ദന്റെ മകൻ അരുൺ കുമാർ. അച്ഛനുമായി എല്ലാ കാര്യങ്ങളും ചർച്ച ചെയ്യാറുണ്ട്. അച്ഛന്റെ സുഖവിവരങ്ങൾ കൃത്യമായി അന്വേഷിക്കും.പെട്ടന്ന് മരിച്ചതിന്റെ ഷോക്കിലാണെന്നും അരുൺ കുമാർ പറഞ്ഞു.

അതേസമയം കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പയ്യാമ്പലത്ത് വെച്ച് . രാവിലെ പതിനൊന്ന് മണിവരെ കോടിയേരി ഈങ്ങയിൽപീടികയിലെ വസതിയിൽ പൊതുദർശനം തുടരും. തുടർന്ന് വിലാപയാത്രയായി കണ്ണൂരിലേക്ക് മൃതദേഹം കൊണ്ട് പോവും. തുടർന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.

Advertising
Advertising
Full View

തലശ്ശേരി നഗരസഭ ടൗൺ ഹാളിലെ പൊതുദർശനത്തിൽ ഇന്നലെ പതിനായിരങ്ങളാണ് പ്രിയസഖാവിന് അന്തിമോപചാരമർപ്പിക്കാനെത്തിയത്. രാത്രി വൈകിയും ടൗൺ ഹാളിലേക്ക് ജനസഞ്ചയമൊഴുകിയെത്തി. രാഷ്ട്രീയ ജീവിതത്തിൽ കൊടിയേരിയുടെ തോളോട് തോൾ ചേർന്ന് നടന്ന മുഖ്യമന്ത്രി പിണറായി വിജയനക്കമുള്ള സഹയാത്രികർ ആദ്യാവസാനം ടൗൺ ഹാളിൽ നടന്ന പൊതു ദർശനത്തിൽ പങ്കെടുത്തു. ഉച്ചതിരിഞ്ഞ് 3 മണിയോടെ ആരംഭിച്ച പൊതുദർശനത്തിൽ കൊടിയേരിയുടെ മൃതശരീരത്തിൽ ആദ്യം പുഷ്പചക്രമർപ്പിച്ചത് മുഖ്യമന്ത്രിയും മുതിർന്ന നേതാക്കളുമായിരുന്നു. പിന്നീടങ്ങോട്ട് അണമുറിയാത്ത ജനസാഗരം പ്രിയ സഖാവിനെ അവസാനമായി കാണാനെത്തി.

കടുത്ത വെയിൽ വകവെക്കാതെ ഏറെ നേരം ക്യൂ നിന്നാണ് പലരും ടൗൺ ഹാളിലെത്തിയത്. തിരക്ക് വർധിച്ചതോടെ പൊതു ദർശനം രാത്രി വൈകിയും നീണ്ടു. ഒടുവിൽ 10 മണിയ്ക്ക് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാനായി ടൗൺ ഹാളിൽ നിന്നെടുത്തു. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് ജന്മനാടും സഖാക്കളും പ്രിയ നേതാവിന് അന്ത്യാഭിവാദ്യം നൽകി

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News