യുദ്ധക്കെടുതിയിലും പട്ടിണിയിലും ദുരിതമനുഭവിക്കുന്ന ഗസ്സക്കായി മലപ്പുറത്ത് പ്രത്യേക പ്രാര്‍ഥനാ സംഗമം

പ്രാര്‍ഥനാ സംഗമത്തിന് സമസ്ത സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി

Update: 2025-08-11 14:16 GMT
Editor : Jaisy Thomas | By : Web Desk

മലപ്പുറം: യുദ്ധക്കെടുതിയിലും പട്ടിണിയിലും പൊറുതിമുട്ടി ദുരിതമനുഭവിക്കുന്ന ഗസ്സയിലെ മനുഷ്യരുടെ രക്ഷക്കും സമാധാനത്തിനും വേണ്ടി മലപ്പുറം സ്വലാത്ത് നഗര്‍ മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ പ്രത്യേക പ്രാര്‍ഥനാ സംഗമം നടത്തി.

ഗസ്സയിലെ നിരപരാധികളുടെ സമാധാനത്തിനും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കന്നതിനും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ആഹ്വാന പ്രകാരം നോമ്പെടുത്താണ് ആയിരങ്ങള്‍ ഒത്തുകൂടിയത്.

പ്രാര്‍ഥനാ സംഗമത്തിന് സമസ്ത സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. ലോകത്ത് തുല്യതയില്ലാത്ത മര്‍ദന മുറകളും ക്രൂരതയുമാണ് ഗസ്സയിലെ മനുഷ്യര്‍ക്കെതിരെ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഫലസ്തീനിന്‍റെ രക്ഷക്കായി ആഗോള സമൂഹം ഒന്നിച്ച് കൈകോര്‍ക്കണമെന്നും ഗസ്സയില്‍ സമാധാനം പുലരാന്‍ യുഎന്‍ ആത്മാര്‍ഥമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്രാഹിം ബാഖവി അധ്യക്ഷത വഹിച്ചു.നിരവധി പേർ പങ്കെടുത്തു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News