'പ്രതിയുടെ രക്തം കലർന്ന വസ്ത്രം തെളിവായി സ്വീകരിച്ചില്ല'; റിയാസ് മൗലവി വധക്കേസിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

'കേസ് രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ല'

Update: 2024-03-31 05:32 GMT
Editor : Lissy P | By : Web Desk
Advertising

കാസര്‍കോട് : റിയാസ് മൗലവി വധക്കേസിൽ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച പറ്റിയിട്ടില്ലെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ടി.ഷാജിത്. റിയാസ് മൗലവിയുടെ രക്തമുള്ള ഒന്നാം പ്രതിയുടെ വസ്ത്രം അയാളുടേത് ആണെന്ന് പ്രതി ഭാഗം അഭിഭാഷകരും പ്രതിയും സമ്മതിച്ചിട്ടും അത് തെളിവായി സ്വീകരിച്ചില്ല. വിധി പകർപ്പ് വായിച്ചാൽ മനസ്സിലാകും കേസ് പരാജയപ്പെടാൻ കാരണം എന്താണെന്ന്. കേസ് രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ ടി ഷാജിത് പറഞ്ഞു.

'ഷർട്ടും മുണ്ടും എന്റേതലല്ലെന്ന് ഒന്നാം പ്രതി പറഞ്ഞിട്ടില്ല. എന്നാൽ അത് ഒന്നാം പ്രതിയുടെ വസ്ത്രമാണെന്ന് തെളിയിക്കാൻ ഒന്നാം പ്രതിയുടെ ഡി.എൻ.എ എടുക്കണമായിരുന്നു എന്നാണ് കോടതി പറഞ്ഞത്. റിയാസ് മൗലവിയുടെ കുടുംബവും പള്ളിക്കമ്മറ്റിയും പൊലീസിനും പ്രോസിക്യൂട്ടർക്കും ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. എങ്കിൽ എവിടെയാണ് വീഴ്ച പറ്റിയെന്ന് തുറന്ന് പറയാനുള്ള തന്റേടം രാഷ്ട്രീയപാർട്ടിക്കാർ കാണിക്കണം'. അദ്ദേഹം പറഞ്ഞു.


Full View



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News