ശ്രീകാന്ത് വെട്ടിയാർ ഒളിവില്‍: അതിജീവിതയുടെ രഹസ്യമൊഴിയെടുത്തു

നിലവില്‍ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ഒരു പരാതി മാത്രമാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു

Update: 2022-01-19 10:18 GMT
Editor : ijas

ലൈംഗിക പീഡന കേസിലെ പ്രതി യുട്യൂബ് വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ ഒളിവിലെന്ന് പൊലീസ്. ശ്രീകാന്തിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തി. എറണാകുളം സി.ജെ.എം കോടതി അനുമതി ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് ഇന്ന് അതിജീവിതയുടെ രഹസ്യമൊഴിയെടുത്തത്. അതിജീവിതയുടെ വൈദ്യപരിശോധനയും ഇന്ന് പൂർത്തിയായി. നിലവില്‍ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ഒരു പരാതി മാത്രമാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ പരാതി വന്നാൽ അന്വേഷിക്കുമെന്നും തെളിവുകൾ ശേഖരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Advertising
Advertising

2020 ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ളാറ്റില്‍വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടലില്‍വെച്ചും ശ്രീകാന്ത് വെട്ടിയാര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും പരാതിയിലുണ്ട്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തത്. 'വിമൻ എഗെനസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്‍റ്' എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണം ആദ്യം ഉയരുന്നത്. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News