എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് അവസാനിക്കും; മൂല്യനിര്‍ണയം ഏപ്രില്‍ 3ന്

രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ

Update: 2023-03-29 01:34 GMT

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് പൂര്‍ത്തിയാകും.  രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ . മൂല്യനിര്‍ണയം ഏപ്രില്‍ 3ന് ആരംഭിക്കും.

70 കേന്ദ്രങ്ങളിലായി ഏപ്രില്‍ 26വരെ മൂല്യനിര്‍ണയം നടക്കും. ടാബുലേഷന്‍ ജോലികള്‍ ഏപ്രില്‍ 5മുതല്‍ ആരംഭിക്കും. മെയ് ആദ്യവാരത്തില്‍ സ്.എസ്.എല്‍.സി ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. 4,19,362 പേരാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്.

ഇതില്‍ 2,13,801 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമാണ്.മുൻവർഷത്തെ അപേക്ഷിച്ച് പരീക്ഷാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.ഗ്രേസ് മാർക്ക് സംവിധാനം ഇത്തവണയും തുടരുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News