Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള 'കെ ഹോംസ്' ടൂറിസം പദ്ധതിക്കായി സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഫോർട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാർ എന്നീ വിനോദസഞ്ചാര മേഖലകളുടെ 10 കിലോ മീറ്റർ ചുറ്റളവിലായിരിക്കും പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാനത്ത് നിരവധി വീടുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഉടമകളുമായി ബദ്ധപ്പെട്ട് അവർക്ക് കൂടി വരുമാനം ഉറപ്പാക്കുന്ന രീതിയിൽ ഈ വീടുകൾ ടൂറിസത്തിനായി ഉപയോഗിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.
വിനോദസഞ്ചാരികള്‍ക്കായുള്ള ഹോട്ടല്‍ മുറികളുടെ അപര്യാപ്തത സംസ്ഥാനത്തുണ്ടെന്ന് മന്ത്രി പറഞ്ഞു. ഹോട്ടലുകൾ നിർമ്മിക്കുന്നതിന് 50 കോടി രൂപ വരെ വായ്പ നൽകുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കും. പദ്ധതിക്ക് പലിശയിളവ് നല്‍കുന്നതിനായി 20 കോടി രൂപ വകയിരുത്തി.