ബലാത്സംഗക്കേസിൽ പ്രതിയായ സി.ഐ പി.ആർ സുനുവിനെ പിരിച്ചുവിടാൻ നടപടി തുടങ്ങി

തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ ആരോപണവിധേയനായ സി.ഐ ഇപ്പോൾ സസ്‌പെൻഷനിലാണ്.

Update: 2022-12-18 14:47 GMT

കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ സി.ഐ പി.ആർ സുനുവിനെ പിരിച്ചുവിടാൻ നടപടി തുടങ്ങി. പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ ആരോപണവിധേയനായ സി.ഐ ഇപ്പോൾ സസ്‌പെൻഷനിലാണ്.

എഫ്.ഐ.ആറിൽ പ്രതിയായിരിക്കെ സുനു ജോലിക്കെത്തിയത് വിവാദമായിരുന്നു. തുടർന്ന് അദ്ദേഹത്തോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടു. തൃക്കാക്കരയിലെ വീട്ടിൽവെച്ചും കടവന്ത്രയിൽവെച്ചും സി.ഐ അടക്കമുള്ളവർ കൂട്ടബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ മൊഴി.

15 പ്രാവശ്യം വകുപ്പുതല നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനാണ് പി.ആർ സുനു. ഓരോ കുറ്റകൃത്യത്തെ കുറിച്ചും വിശദമായി പരാമർശിച്ചാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ സുനുവിനെതിരെ വകുപ്പുതല അന്വേഷണം പൂർത്തിയാക്കി കഴിഞ്ഞ ജനുവരിയിൽ ശിക്ഷിച്ചിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News