കെ.ആർ നാരായണൻ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം; വിദ്യാർഥികളുടെ പരാതിയിൽ സർക്കാർ ഇടപെടൽ

ഉന്നത വിദ്യാഭാസ മന്ത്രി നിയോഗിച്ച കമ്മീഷൻ ക്യാമ്പസിലെത്തി തെളിവെടുത്തു

Update: 2022-12-19 07:57 GMT
Editor : Lissy P | By : Web Desk
Advertising

കോട്ടയം: സംവരണ മാനദണ്ഡം അട്ടിമറിച്ചെന്ന കെ.ആർ നാരായണൻ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ പരാതിയിൽ സർക്കാർ ഇടപെടൽ. ഉന്നത വിദ്യാഭാസ മന്ത്രി നിയോഗിച്ച കമ്മീഷൻ ക്യാമ്പസിലെത്തി തെളിവെടുത്തു. സംവരണം അട്ടിമറിച്ചതിനുള്ള തെളിവ് വിദ്യാർഥികൾ കമ്മീഷന് കൈമാറി.വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ഡബ്ല്യു.സി.സി അംഗങ്ങളും ക്യാമ്പസിലെത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

ഇതേതുടർന്നാണ് ഒരു കമ്മീഷനെ നിയോഗിക്കാൻ തീരുമാനിച്ചത്. ഇന്നലെ ക്യാമ്പസിലെത്തിയ കമ്മീഷൻ വിദ്യാർഥികളിൽ നിന്നും ജീവനക്കാരിൽ നിന്നും മൊഴിയെടുത്തു. ജാതി സംവരണം അട്ടിമറിച്ചതിന്റെ തെളിവുകൾ വിദ്യാർത്ഥികൾ കമ്മീഷന് കൈമാറി. എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ടിന്സംവരണം അട്ടിമറിക്കാൻ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ  നൽകിയ കത്താണ് തെളിവായി നല്കിയത്. വീട്ടുജോലിയടക്കം ചെയ്യിപ്പിച്ച കാര്യങ്ങൾജീവനക്കാരും കമ്മീഷനെ അറിയിച്ചു.

അതേസമയം, വിദ്യാർഥികൾക്ക് പിന്തുണുമായി ഡബ്ല്യൂസിസി അംഗങ്ങളും എത്തി. പാർവതി തിരുവോത്ത് അടക്കമുള്ളവർ ക്യാമ്പസിൽ നേരിട്ടെത്തിയാണ് പിന്തുണ നൽകിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News