ഹാൾ ടിക്കറ്റ് വാങ്ങാൻ സ്കൂളിലേക്ക് പോയ വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

പെരുമുടിയൂർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയായ മുഹമ്മദ് ആഷിഫിനാണ് (17) ഹാള്‍ ടിക്കറ്റ് വാങ്ങിവരുന്നതിനിടെ ദാരുണാന്ത്യം സംഭവിച്ചത്.

Update: 2023-03-02 14:12 GMT
Advertising

പരീക്ഷയുടെ ഹാൾ ടിക്കറ്റ് വാങ്ങാൻ സ്കൂളിലേക്ക് പോയി മടങ്ങിവരുന്നതിനിടെ വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. പെരുമുടിയൂർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയായ മുഹമ്മദ് ആഷിഫിനാണ് (17) പ്ലസ് ടു പരീക്ഷക്കുള്ള ഹാള്‍ ടിക്കറ്റ് വാങ്ങിവരുന്നതിനിടെ ദാരുണാന്ത്യം സംഭവിച്ചത്.




പട്ടാമ്പി ഓങ്ങല്ലൂരിനടുത്ത് ഇന്നുച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. സഹോദരനൊപ്പം സ്കൂളിലെത്തി ഹാൾ ടിക്കറ്റ് വാങ്ങി തിരികെ വരികയായിരുന്നു ആഷിഫ്. വഴിയില്‍ റെയിൽപാളം മുറിച്ചു കടക്കാന്‍ ശ്രമിക്കുമ്പോള്‍ ട്രെയിൻ തട്ടുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രദേശത്ത് മുമ്പും ഇത്തരത്തില്‍ അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News