കോഴിക്കോട് ‌ക്ഷേത്രക്കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു

മാത്തോട്ടം കുത്തുകല്ലില്‍ കനാലില്‍ വീണ് വയോധികയും മുങ്ങി മരിച്ചു.

Update: 2024-05-24 13:42 GMT
Editor : anjala | By : Web Desk

കോഴിക്കോട്: കോഴിക്കോട് വിവിധ ഇടങ്ങളിലായി രണ്ടുപേർ മുങ്ങി മരിച്ചു. ആഴ്ചവട്ടം ശിവക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥിയും മാത്തോട്ടം കുത്തുകല്ലില്‍ കനാലില്‍ വീണ് വയോധികയും മരിച്ചു. മേനത്ത് രാധയാണ് കനാലില്‍ വീണ് മരിച്ചത്. ദ്വാരകയിൽ ജയപ്രകാശിന്റെ മകൻ സഞ്ജയ് കൃഷ്ണ (14) ആണ് ക്ഷേത്രക്കുളത്തില്‍മുങ്ങി മരിച്ചത്. രാവിലെ 10.30 ഓടെയായിരുന്നു സംഭവം. മറ്റുകുട്ടികൾക്കൊപ്പം കുളത്തിൽ കളിക്കാനിറങ്ങിയതായിരുന്നു സഞ്ജയ്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപെ മരണപ്പെട്ടു.

Full View

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News