കോഴിക്കോട് കുറ്റിച്ചിറ കുളത്തിൽ വിദ്യാര്‍ഥി മുങ്ങി മരിച്ചു

കുളത്തിൽ നീന്താൻ ഇറങ്ങിയപ്പോൾ മുങ്ങി പോവുകയായിരുന്നു

Update: 2025-07-13 06:10 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: കുറ്റിച്ചിറ കുളത്തിൽ വീണ വിദ്യാര്‍ഥി മരിച്ചു. കുളത്തിൽ കുളിക്കാൻ എത്തിയ വിദ്യാർഥിയാണ് അപകടത്തിൽപ്പെട്ടത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി കുട്ടിയെ പുറത്തെടുത്ത് ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.പയ്യാനക്കൽ കപ്പക്കൽ സ്വദേശി യഹിയ (17) ആണ് മരിച്ചത്.കുളത്തിൽ നീന്താൻ ഇറങ്ങിയപ്പോൾ മുങ്ങി പോവുകയായിരുന്നു.

ഞായറാഴ്ച 9  മണിയോടെയാണ് അപകടം നടന്നത്. നീന്താന്‍ അറിയുന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുളത്തില്‍ നീന്താന്‍ എത്തുന്നുണ്ട്. എന്നാല്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഇവിടെ ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News