Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
Photo| Special Arrangement
ഇടുക്കി: ഇടുക്കി കുട്ടിക്കാനത്ത് വിദ്യാർഥി കുളത്തില്‍ മുങ്ങി മരിച്ചു. കരിമ്പന്‍ സ്വദേശി അരവിന്ദ് കെ സുരേഷ് ആണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെയായിരുന്നു മരണം.
കുട്ടിക്കാനം മരിയൻ കോളജിലെ രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർഥിയാണ്. ഇന്ന് വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം കോളജിന് സമീപത്തെ കുളത്തിൽ എത്തിയ അരവിന്ദ് കാൽവഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ അരവിന്ദിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.