പാലക്കാട് ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് ഗുരുതര പരിക്ക്
മൂക്കിന്റെ എല്ല് പൊട്ടിയ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിൽ
Update: 2025-03-01 12:11 GMT
പാലക്കാട്: ഒറ്റപ്പാലത്ത് സഹപാഠിയോട് ക്രൂരത. സഹപാഠിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റു. ക്ലാസ് മുറിയിൽ വച്ച് യാതൊരു പ്രകോപനവും ഇല്ലാതെ മർദിക്കുകയായിരുന്നു. സ്വകാര്യ ഐടിഐ വിദ്യാർത്ഥി സാജനാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
സാജന്റെ മൂക്കിന്റെ മൂക്കിൻറെ എല്ല് പൊട്ടിയിട്ടുണ്ട്. കണ്ണിനും ഗുരുതര പരിക്കേറ്റു. സഹപാഠി കിഷോറിനെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു.കഴിഞ്ഞമാസം 19നാണ് സംഭവം.