സ്കൂള്‍ ബസിലെ ചെറിയ ദ്വാരത്തിൽ വിദ്യാര്‍ഥിയുടെ വിരൽ കുടുങ്ങി; ഏഴാംക്ലാസുകാരിക്ക് രക്ഷകരായി ഫയര്‍ഫോഴ്സ്
ഒരു മണിക്കൂര്‍ ശ്രമിച്ചാണ് വിദ്യാര്‍ഥിയുടെ വിരല്‍ പുറത്തെടുത്തത്
Update: 2025-08-24 05:22 GMT
മലപ്പുറം: കോടങ്ങാട് സ്കൂള്‍ ബസിലെ ചെറിയദ്വാരത്തിൽ വിരൽ കുടുങ്ങിയ വിദ്യാർഥിക്ക് രക്ഷകരായി ഫയർഫോഴ്സ്.ഏഴാം ക്ലാസുകാരിയുടെ വിരലാണ് ഇന്നലെ കുടുങ്ങിയത്.ബസിലെ വിന്‍ഡോ സീറ്റിലായിരുന്നു വിദ്യാര്‍ഥി ഇരുന്നിരുന്നത്.
വീട്ടിലെത്തിയപ്പോള്‍ ഇറങ്ങാന്‍ നേരത്താണ് വിരല്‍ കുടുങ്ങിയത് അറിയുന്നത്. ബസ് ജീവനക്കാരും നാട്ടുകാരും വിരല്‍ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.തുടര്‍ന്ന് മലപ്പുറത്തെ ഫയര്‍ഫോഴ്സ് സ്റ്റേഷനിലേക്ക് ബസ് എത്തിച്ചു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഒരു മണിക്കൂര്‍ ശ്രമിച്ചാണ് വിദ്യാര്‍ഥിയുടെ വിരല്‍ പുറത്തെടുത്തത്.
വിഡിയോ സ്റ്റോറി കാണാം