ജോലി പൂർത്തിയാക്കിയിട്ടും പണം നൽകിയില്ല; കെ.എസ്.ഇ.ബി ഓഫീസിൽ കരാറുകാരന്റെ ആത്മഹത്യാശ്രമം

അഗളി കെ.എസ്.ഇ.ബിയിലെ കരാറുകാരനായ പി.സുരേഷ് ബാബുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്

Update: 2022-04-27 09:06 GMT

പാലക്കാട്: മണ്ണാർക്കാട് കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ കരാറുകാരന്റെ ആത്മഹത്യ ശ്രമം. കരാർ പ്രകാരമുള്ള ജോലികൾ പൂർത്തിയാക്കിയിട്ടും പണം അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് അഗളി കെ.എസ്.ഇ.ബിയിലെ കരാറുകാരനായ പി. സുരേഷ് ബാബു ആത്മഹത്യക്ക് ശ്രമിച്ചത്. 

കരാർ ജോലികൾ പൂർത്തീകരിച്ച ഇനത്തിൽ ഒരു കോടിയിലധികം രൂപ ലഭിക്കാനുണ്ടെന്നും പണം നൽകുന്നില്ലെന്നുമാണ് സുരേഷിന്‍റെ ആരോപണം. കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ കോണിയിലെ ഗ്രില്ലിൽ കയർകെട്ടി തൂങ്ങാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ പിടിച്ചുമാറ്റുകയായിരുന്നു. ഇയാളെ മണ്ണാര്‍ക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, സുരഷിന് പണം വേഗത്തിൽ ലഭിക്കാൻ നടപടിയെടുക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ മൂർത്തി അറിയിച്ചു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News