നാല് മാസം ശമ്പളം ലഭിച്ചില്ല ; പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിന്‍റെ ആത്മഹത്യാശ്രമം

മൈസൂർ സ്വദേശി ആസിഫ് ഖാനാണ് തൃശൂരില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

Update: 2022-04-22 13:59 GMT

തൃശൂര്‍ : തൃശൂരിൽ നടുറോഡിൽ യുവാവിന്‍റെ ആത്മഹത്യാശ്രമം. മൈസൂർ സ്വദേശി ആസിഫ് ഖാനാണ് ആത്മഹത്യക്ക് ശ്രമിച്ചത്.  റോഡിൽ നിന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്താനുള്ള ശ്രമം പൊലീസ് തടഞ്ഞു. നാല് മാസമായി താന്‍ ജോലി ചെയ്യുന്ന ഹോട്ടലിന്‍റെ ഉടമ ശമ്പളം തന്നിട്ടില്ലെന്ന് ആസിഫ് ഖാൻ പറഞ്ഞു. തൃശൂര്‍ എം.ജി റോഡിലുള്ള  ആസാ ഹോട്ടലിലാണ് ആസിഫ് ജോലി ചെയ്തിരുന്നത്.

ഹോട്ടലില്‍ എക്‌സിക്യൂട്ടീവ് ഷെഫ് പോസ്റ്റിലാണ് ആസിഫ് ജോലിക്ക് കയറിയത്.  50,000  രൂപ തനിക്ക്  മാസശമ്പളം പറഞ്ഞിരുന്നുവെന്നും  ഇതിനോടകം തന്നെ രണ്ട് ലക്ഷം രൂപ കിട്ടാനുണ്ടെന്നും ഇയാള്‍ പറയുന്നു. ലേബർ ഓഫീസിൽ പോയി പരാതി കൊടുത്തിട്ടും നടപടികളൊന്നുമുണ്ടായില്ലെന്ന് ആസിഫ് കൂട്ടിച്ചേര്‍ത്തു. 

Advertising
Advertising

ഇന്ന് വൈകീട്ട് നാല് മണിക്ക് ശേഷമാണ് ഹോട്ടലിന് മുന്നില്‍ ആസിഫ് ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസ് കൃത്യ സമയത്ത് എത്തി ഇടപെട്ടത് വലിയ അപകടം ഒഴിവാക്കി. ഭാര്യയും മക്കളും ഒന്നിച്ചാണ് താമസം എന്നും ശമ്പളം ലഭിക്കാതെ ആയതോടെ ജീവിതം വഴിമുട്ടിയത് കൊണ്ടാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ആസിഫ് പറഞ്ഞു. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News