'മരിക്കുന്നതിന് മുമ്പ് ഫേസ്ബുക്കിൽ പോസ്റ്റിട്ടു'; തിരുവനന്തപുരത്ത് കാര്‍ ലോറിയിലിടിച്ച് ആത്മഹത്യ

മരണത്തിന് കാരണക്കാരയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നായിരുന്നു പോസ്റ്റ്

Update: 2022-06-22 06:11 GMT

തിരുവനന്തപുരം: ആറ്റിങ്ങലിലെ അച്ഛന്റെയും മകന്റെയും മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ലോറിയിൽ കാറിടിച്ച് കയറ്റിയായിരുന്നു ആത്മഹത്യ. മണികണ്‌ഠേശ്വരം സ്വദേശി പ്രകാശ് 50, മകൻ ശിവദേവ് 12 എന്നിവരാണ് മരിച്ചത്. ആത്മഹത്യക്ക് മുമ്പ് പ്രകാശ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. മരണത്തിന് കാരണക്കാരയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നായിരുന്നു പോസ്റ്റ്. രാത്രി 10.59ന് പ്രകാശന്‍, ഭാര്യ ഉള്‍പ്പെടെ അഞ്ച് പേരുടെ ചിത്രങ്ങളാണ് ഫെയിസ് ബുക്കില്‍ പങ്കു വച്ചത്. എന്നാല്‍ മരണ ശേഷം ആരോ ഈ പോസ്റ്റ് ഡിലീറ്റാക്കിയിട്ടുണ്ട്. പ്രകാശിന്റെ പോക്കറ്റിൽ നിന്ന് ആത്മഹത്യകുറിപ്പ് കിട്ടിയതായി ആറ്റിങ്ങൾ പോലീസ് അറിയിച്ചു. കാർ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്ന് ലോറി ഡ്രൈവറും മൊഴി നൽകിയിട്ടുണ്ട്.

Advertising
Advertising

ഇന്നലെ രാത്രി 12 മണിക്ക് ആറ്റിങ്ങള്‍ മാമത്താണ് അപകടം നടന്നത്. അമിത വേഗതയില്‍ കാറോടിച്ച് എതിരെ വന്ന ലോറിയില്‍ കൊണ്ടിടിക്കുകയായിരുന്നു. പ്രകാശന്‍ തല്‍ക്ഷണം മരിച്ചു. മകന്‍ ശിവദേവ് ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണപ്പെട്ടത്.  പ്രകാശന്‍റെയും മകന്‍റെയും മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയാണ്. ആത്മഹത്യയില്‍ ആറ്റിങ്ങള്‍ പോലീസ് കേസെടുത്തു.


Full View


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News