ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ; റൂറല്‍ എസ്.പി ഇന്ന് അന്വേഷണം നടത്തും

നാല് മാസത്തിനിടെ അഞ്ച് പേരാണ് ആത്മഹത്യ ചെയ്‍തത്

Update: 2022-01-17 01:59 GMT
Advertising

തിരുവനന്തപുരം വിതുരയിൽ ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ വര്‍ധിച്ചതില്‍ റൂറല്‍ എസ്.പി. ഇന്ന് അന്വേഷണം നടത്തും. കഴിഞ്ഞ നാല് മാസത്തിനിടെ അഞ്ച് പേരാണ് രണ്ടു ഊരുകളിലായി ആത്മഹത്യ ചെയ്‍തത്.

തിരുവനന്തപുരം റൂറല്‍ എസ്.പി. ദിവ്യ വി ഗോപിനാഥ് നേരിട്ടെത്തി അന്വേഷണം തുടങ്ങും. ലഹരിമരുന്നുള്‍പ്പെടെ നല്‍കി പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ‌വിതുര,പെരിങ്ങമല പഞ്ചായത്തുകളിലാണ് ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ തുടര്‍ക്കഥയായത്. എക്സൈസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം അസിസറ്റന്‍റ് എക്സൈസ് കമിഷണര്‍ ആദിവാസി ഊരുകളിലെത്തി വിവരശേഖരണം നടത്തി.

ആത്മഹത്യകേസുകളിൽ കൂട്ടുപ്രതികളെയും അറസ്റ്റു ചെയ്യണമെന്ന് മരണപ്പെട്ട കുട്ടികളുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആരോഗ്യമന്ത്രിയും റിപ്പോര്‍ട്ട് തേടി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News