കെ റെയിലിനെതിരെ ഗ്യാസ് സിലിണ്ടർ തുറന്ന് വെച്ച് ആത്മഹത്യാ ഭീഷണി

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്തെ ആദ്യം സ്ഥിരം സമരവേദി ആരംഭിച്ചത് തഴുത്തലയില്‍ ആയിരുന്നു

Update: 2022-03-30 06:01 GMT
Editor : ijas
Advertising

കൊല്ലം: കെ റെയിൽ സർവെക്കെതിരെ ജില്ലയില്‍ വ്യാപക പ്രതിഷേധം. കൊട്ടിയം തഴുത്തലയിൽ ഗ്യാസ് സിലിണ്ടർ തുറന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയാണ് പ്രദേശവാസികൾ പ്രതിഷേധിക്കുന്നത്. സർവെ പുനരാരംഭിക്കുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം. കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ പിന്തുണയോടെയാണ് പ്രതിഷേധ സമര നടക്കുന്നത്. ഇതിനുമുമ്പ് പെട്രോള്‍ ഒഴിച്ചു കെ റെയിലിനെതിരെ പ്രതിഷേധ സമരം നടന്നിരുന്നതും കൊട്ടിയത്തായിരുന്നു.

Full View

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്തെ ആദ്യം സ്ഥിരം സമരവേദി ആരംഭിച്ചത് തഴുത്തലയില്‍ ആയിരുന്നു. പണിമുടക്കിനെ തുടര്‍ന്ന് കൊല്ലത്ത് രണ്ടുദിവസം കല്ലിടല്‍ നടന്നിരുന്നില്ല. പത്തനംതിട്ട ഒഴികെ കെ റെയില്‍ കടന്നുപോകുന്ന ജില്ലകളിലെല്ലാം ഇന്ന് കല്ലിടുമെന്നാണ് കെ റെയില്‍ അധികൃതര്‍ പറയുന്നത്. 

Suicide threat against K Rail by opening gas cylinder

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News