മലപ്പുറം ജില്ലാ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് സുജിത്ത് ദാസിനെ നീക്കി; സംസ്ഥാന പൊലീസ് സേനയിൽ അഴിച്ചുപണി

സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്‌ പൊലീസ് സൂപ്രണ്ടായാണ് സുജിത്ത് ദാസിന്‍റെ പുതിയ നിമയനം

Update: 2023-11-10 15:11 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയിൽ വൻ അഴിച്ചുപണി. മലപ്പുറം ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് സുജിത്ത് ദാസിനെ നീക്കി. പകരം ചുമതല കൊച്ചി ഡി.സി.പി ശശിധരന്. സുജിത്ത് ദാസിന് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്‌ പൊലീസ് സൂപ്രണ്ടായാണ് മാറ്റം.


കിരൺ നാരായൺ തിരുവനന്തപുരം റൂറൽ പൊലീസ് മേധാവി. മെറിൻ ജോസഫ് ഐ.പി.എസിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് സൂപ്രണ്ടായും നിയമിച്ചു. നവനീത് ശർമയെ തൃശൂർ റൂറൽ പൊലീസ് മേധാവിയായും വൈഭവ് സക്സേനയെ എറണാകുളം റൂറൽ പൊലീസ് മേധാവിയായും നിയമിക്കും.

Advertising
Advertising


കോഴിക്കോട് റൂറൽ പൊലീസ് മേധാവി ശിൽപ്പ.ഡി, കാസർഗോഡ് ജില്ലാ പൊലീസ് മേധാവിയായി ബിജോയ്‌ പി, വിഷ്ണു പ്രദീപ് ടി.കെ ഇടുക്കി ജില്ലാ പൊലീസ് മേധാവി എന്നിങ്ങനെയാണ് മാറ്റങ്ങള്‍.


ആറ് മാസത്തെ ഇടവേളക്ക് ശേഷമാണ് മാറ്റം. 

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News