ഒരു രാഷ്ട്രീയ പാർട്ടി ഇടപെട്ടു; സ്വര്‍ണക്കടത്ത് കേസില്‍ സ്വാധീനിക്കാൻ ശ്രമമുണ്ടായെന്ന് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ
കേരള പൊലീസ് അന്വേഷണത്തിൽ സഹായിച്ചില്ല എന്നത് ആരോപണമല്ല, വാസ്തവമാണ്
സ്വർണക്കടത്ത് കേസിൽ സ്വാധീനിക്കാൻ ശ്രമമുണ്ടായെന്ന് സംസ്ഥാനത്ത് നിന്ന് സ്ഥലംമാറി പോകുന്ന കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ. ഒരു രാഷ്ട്രീയ പാർട്ടി കേസിൽ ഇടപെട്ടു. കേരള പൊലീസ് അന്വേഷണത്തിൽ സഹായിച്ചില്ലെന്നും സുമിത് കുമാർ പറഞ്ഞു.
കേരള പൊലീസ് അന്വേഷണത്തിൽ സഹായിച്ചില്ല എന്നത് ആരോപണമല്ല, വാസ്തവമാണ്. ഭരിക്കുന്ന പാർട്ടികൾ മാറും. തനിക്കെതിരെ പല തരത്തിലും നടപടിയെടുക്കാൻ നോക്കി. രാഷ്ട്രീയ ഇടപെടലുകൾ മുമ്പും ഉണ്ടായിട്ടുണ്ട്. മുഖം നോക്കാതെ നടപടിയെടുത്തിട്ടുണ്ട്. കോടതിയുടെ പിന്തുണയുണ്ടായി. പല പ്രധാന കേസുകളുടെയും ഭാഗമാകാൻ കഴിഞ്ഞു. കൂടെയുണ്ടായിരുന്നവര്‍ നല്ല ടീമായിരുന്നുവെന്നും സുമിത് കുമാര്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് മുന്‍പും സുമിത് കുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് വിലപ്പോവില്ലെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ സുമിത് കുമാര്‍ പറഞ്ഞത്. മഹാരാഷ്ട്ര ഭീവണ്ടി ജി.എസ്,ടി കമ്മീഷണറായാണ് സുമിത് കുമാറിന്‍റെ പുതിയ നിയമനം. രാജേന്ദ്ര കുമാര്‍ പുതിയ കസ്റ്റംസ് കമ്മീഷണറാകും.