സപ്ലൈകോയില്‍ ചെറുകിട വിതരണക്കാര്‍ക്ക് പണം ലഭിക്കുന്നില്ല; കുടിശികയായത് 87 കോടി രൂപ

കോവിഡ് മൂലം പ്രതിസന്ധിയിലായ ചെറുകിട വിതരണയൂണിറ്റുകള്‍ പലതും ഇതോടെ അടച്ചു പൂട്ടലിലേക്ക് നീങ്ങുകയാണ്.

Update: 2021-08-27 02:18 GMT

സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്ക് സാധനങ്ങള്‍ നല്‍കിയ വകയില്‍ ചെറുകിട വിതരണക്കാര്‍ക്ക് ലഭിക്കാനുള്ളത് കോടികള്‍. കഴിഞ്ഞ നവംബര്‍ മുതലുള്ള പണമാണ് ലഭിക്കാനുള്ളത്. കോവിഡ് മൂലം പ്രതിസന്ധിയിലായ ചെറുകിട വിതരണയൂണിറ്റുകള്‍ പലതും ഇതോടെ അടച്ചു പൂട്ടലിലേക്ക് നീങ്ങുകയാണ്.

സിവില്‍ സപ്ലൈസിന് കീഴിലുള്ള സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ സാധനങ്ങള് വിതരണം ചെയ്ത വകയില്‍‌ 87 കോടിയിലധികം രൂപയാണ് ചെറുകിട വിതരണക്കാര്‍ക്ക് ലഭിക്കാനുള്ളത്.കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നൂറോളം ചെറുകിട നിര്‍മാണ യൂണിറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. സപ്ലൈകോയില്‍ നിന്നുളള പണം കൂടി കുടിശ്ശികയായതോടെ ഭൂരിഭാഗം യൂണിറ്റുകളും അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്.ചെറുകിട വിതരണക്കാരുടെ സംഘടന മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയെയുള്‍‌പ്പെടെ തെറ്റിദ്ധരിപ്പിക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും ഇവര്‍ ആരോപിക്കുന്നു.

വന്‍കിട വിതരണക്കാര്‍ക്ക് പണം വലിയ കുടിശികയില്ലാതെ വിതരണം ചെയ്യുമ്പോള്‍ ചെറുകിടവിതരണക്കാരോട് അവഗണനകാട്ടുകയാണെന്നാണ് ആക്ഷേപം. വൈകാതെ കുടിശികയുള്‍പ്പെടെ വിതരണക്കാര്‍ക്ക് നല്‍കുമെന്നാണ് സിവില്‍ സപ്ലൈസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News