'മോശം റോഡുകൾക്ക് എന്തിന് ടോൾ നൽകണം'; പാലിയേക്കരയിലെ ടോൾ പിരിവ് മരവിപ്പിച്ചതിൽ സുപ്രിംകോടതി വിധി പറയാൻ മാറ്റി

മഴയ്ക്ക് ശേഷം ടോൾ പിരിവ് നടത്തിയാൽ പോരെയെന്നും കോടതി ചോദിച്ചു

Update: 2025-08-18 08:11 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി: പാലിയേക്കരയിലെ ടോൾ പിരിവ് മരവിപ്പിച്ചതിനെതിരായ അപ്പീൽ സുപ്രിംകോടതി വിധി പറയാൻ മാറ്റി. മോശം റോഡുകൾക്ക് എന്തിന് ടോൾ നൽകണമെന്ന് സുപ്രിംകോടതി ചോദിച്ചു.

ഗതാഗതക്കുരുക്കുണ്ടാകുന്ന മേഖലകളിലെ റോഡ് നിർമ്മിച്ചത് മറ്റൊരു ഉപകമ്പനിയാണെന്ന് കരാർ കമ്പനി കോടതിയിൽ പറഞ്ഞു. മഴ മൂലമാണ് അറ്റകുറ്റപ്പണി വൈകുന്നതെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു. മഴയ്ക്ക് ശേഷം ടോൾ പിരിവ് നടത്തിയാൽ പോരെയെന്നും കോടതി ചോദിച്ചു.

അതേസമയം, ദിവസങ്ങൾ പിന്നിട്ടിട്ടും മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. ആമ്പല്ലൂരിലും മുരിങ്ങൂരിലും ചാലക്കുടിയിലും വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാർ മണിക്കൂറുകളോളം ബുദ്ധിമുട്ടി. ഇട റോഡുകൾ വഴി ഗതാഗതം തിരിച്ചുവിട്ടെങ്കിലും പ്രശ്നപരിഹാരമായില്ല.ജില്ലയിൽ സ്കൂളുകൾക്ക് ഇന്ന് അവധി ആയത് മാത്രമാണ് വിദ്യാർഥികൾക്ക് ആശ്വാസമായത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News