'ഏഴ് വര്‍ഷമായി എനിക്ക് നേരെ വെറുപ്പ് തുപ്പുന്ന സ്‌ത്രീ'; അധിക്ഷേപിച്ച യുവതിയുടെ മുഖം വെളിപ്പെടുത്തി സുപ്രിയ മേനോൻ

ക്രിസ്റ്റീനയുടെ ചിത്രവും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സുപ്രിയ പങ്കുവെച്ചിട്ടുണ്ട്

Update: 2025-07-29 13:05 GMT
Editor : Jaisy Thomas | By : Web Desk

സോഷ്യൽ മീഡിയയിലൂടെ തന്നെ നിരന്തരം അധിക്ഷേപിക്കുന്ന ആളെ വെളിപ്പെടുത്തി നടൻ പൃഥ്വിരാജിന്‍റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ. സോഷ്യൽമീഡിയയിലൂടെ ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി തനിക്കെതിരെ വ്യക്തി അധിക്ഷേപം നടത്തുന്നത് ക്രിസ്റ്റീന എൽദോ എന്ന യുവതിയാണെന്ന് സുപ്രിയ പറയുന്നു. ക്രിസ്റ്റീനയുടെ ചിത്രവും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സുപ്രിയ പങ്കുവെച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് വർഷങ്ങൾക്ക് മുൻപ് തനിക്ക് അറിവ് ലഭിച്ചിരുന്നെന്നും എന്നാൽ പരാതിയുമായി മുന്നോട്ട് പോകാത്തത് ഇവർക്ക് ഒരു ചെറിയ മകനുള്ളതുകൊണ്ടാണെന്നും സുപ്രിയ കുറിച്ചു.

Advertising
Advertising

''ഇത് ക്രിസ്റ്റീന എൽദോ. എന്നെക്കുറിച്ച് എന്തെങ്കിലും പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടിലെല്ലാം മോശമായ കമന്റ് ചെയ്യുന്നതാണ് ഇവരുടെ പ്രധാന ജോലി. ഇവർ നിരന്തരം വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുകയും അത് വഴി പോസ്റ്റുകൾ ഇടുകയും ഞാൻ അവരെ കണ്ടെത്തി ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നത് ഒരു സ്ഥിരം പരിപാടിയാണ്. വർഷങ്ങൾക്ക് മുൻപ് ഇവർ ആരാണെന്ന് ഞാൻ കണ്ടെത്തിയിരുന്നു. പക്ഷെ അവർക്ക് ഒരു ചെറിയ മകനുള്ളതിനാൽ പരാതിപ്പെടേണ്ട എന്ന് കരുതി വിട്ടു. ഇവർ ഇപ്പോൾ ഇട്ടിരിക്കുന്ന ഫിൽറ്റർ പോലും 2018 മുതൽ ഇവർ ഉള്ളിൽ സൂക്ഷിച്ചിരിക്കുന്ന വെറുപ്പും എനിക്ക് നേരെ തുപ്പുന്ന വൃത്തികേടും മറയ്ക്കാൻ കഴിയില്ല'' സുപ്രിയ ഇൻസ്റ്റയിൽ കുറിച്ചു.

നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി അധിക്ഷേപിച്ചയാളെ കണ്ടെത്തിയെന്നും ആളൊരു നഴ്സ് ആണെന്നും 2023ൽ സുപ്രിയ മേനോൻ വെളിപ്പെടുത്തിയിരുന്നു. സൈബർ ബുളളിയിങ് പിന്നെയും തുടർന്നതോടെയാണ് യുവതിയുടെ മുഖവും പേരുവിവരങ്ങളും വെളിപ്പെടുത്താൻ സുപ്രിയ തീരുമാനിച്ചത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News