'പുലികളിക്ക് കേന്ദ്ര ധനസഹായം വൈകാൻ കാരണം ടൂറിസം വകുപ്പിന്‍റെ അനാസ്ഥ'; സുരേഷ് ഗോപി
പുലികളി സംഘങ്ങളുടെ ചെലവ് കണക്ക് സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്രത്തിന് നൽകിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു
Update: 2025-11-29 05:47 GMT
തൃശൂര്‍: സംസ്ഥാന ടൂറിസം വകുപ്പിനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ പുലികളിക്ക് കേന്ദ്ര ധനസഹായം വൈകാൻ കാരണം ടൂറിസം വകുപ്പിന്‍റെ അനാസ്ഥയാണ്. പുലിക്കളി സംഘങ്ങളുടെ ചെലവ് കണക്ക് സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്രത്തിന് നൽകിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
പുലികളി സംഘങ്ങളുടെ ചെലവ് കണക്ക് സംസ്ഥാന ടൂറിസം വകുപ്പ് നൽകിയില്ല. ഓരോ പുലികളി സംഘത്തിനും മുന്നുലക്ഷം രൂപയായിരുന്നു കേന്ദ്ര ധനസഹായം സ്വന്തം ഇടപെടലിലൂടെയാണ് കേന്ദ്രത്തിൽ നിന്ന് ധനസഹായം ലഭിച്ചതെന്നും സുരേഷ് ഗോപി വിശദീകരിച്ചു.