'തൃശൂരിൽ മത്സരിക്കാൻ സുരേഷ് ഗോപിക്ക് കളമൊരുക്കയാണ്'; എം.വി.ഗോവിന്ദൻ

പാർട്ടി നേതാക്കളെ കള്ളക്കേസിൽ കുടുക്കി തുറുങ്കിൽ അടക്കാനുള്ള നീക്കമാണ് കരുവന്നൂരിൽ നടക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു

Update: 2023-10-01 08:15 GMT

കണ്ണൂർ: സുരേഷ് ഗോപിക്ക് തൃശൂരിൽ മത്സരിക്കാൻ കളമൊരുക്കയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എ.സി. മൊയ്തീനും എം.കെ കണ്ണനുമെതിരെ എത്ര വ്യാജ വാർത്തകളാണ് പ്രചരപ്പിച്ചതെന്നും രണ്ടാഴ്ചക്കുള്ളിൽ എത്ര കള്ളത്തരങ്ങൾ ഇ.ഡി പ്രചരിപ്പിച്ചെന്നും എം.വി.ഗോവിന്ദൻ ചോദിച്ചു. പാർട്ടി നേതാക്കളെ കള്ളക്കേസിൽ കുടുക്കി തുറുങ്കിൽ അടക്കാനുള്ള നീക്കമാണ് കരുവന്നൂരിൽ നടക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.


വരികൾക്കിടയിൽ വായിക്കാൻ ശേഷിയുള്ളവരാണ് കേരളത്തിലെ ജനങ്ങളെന്ന് മാധ്യമങ്ങള്‍ മനസിലാക്കണം. സഹകരണ മേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും പാർട്ടിയെയും സർക്കാരിനെയും തകർക്കുകയാണ് ലക്ഷ്യമെന്നും അതിന് മാധ്യമങ്ങളെ കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Advertising
Advertising


ഇടതുപക്ഷത്തിനെതിരായ മാധ്യമ വേട്ടയാടൽ തുടരുകയാണ്. കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടാണ് മിക്ക മാധ്യമങ്ങൾക്കെന്നും ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിനെതിരെ നൽകിയ വാർത്ത തെറ്റാണെന്ന് തെളിഞ്ഞിട്ടും തെറ്റായി പോയെന്ന് ഏതെങ്കിലും മാധ്യമങ്ങള്‍ പറഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News