ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയകൾ മാറ്റി വെച്ചു; ശ്രീ ചിത്രയിൽ വകുപ്പ് മേധാവികളുമായി ഡയറക്ടർ നാളെ ചർച്ച നടത്തും
നാളെ നടത്താനിരുന്ന 10 ശസ്ത്രക്രിയകൾ മാറ്റിവെച്ചിട്ടുണ്ട്.
Update: 2025-06-08 14:19 GMT
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ ചിത്രയിൽ ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയകൾ മാറ്റിവെച്ചതിൽ നാളെ ഡയറക്ടർ ചർച്ച നടത്തും. വിവിധ വകുപ്പ് മേധാവികളുമായാണ് നാളെ ഡയറക്ടർ ചർച്ച നടത്തുന്നത്. നാളെ നടത്താനിരുന്ന 10 ശസ്ത്രക്രിയകൾ മാറ്റിവെച്ചിട്ടുണ്ട്. ന്യൂറോ ഇന്റർവെൻഷനൽ വിഭാഗത്തിലെ ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്. മറ്റു വിഭാഗത്തിലെ ശസ്ത്രക്രിയകൾ മാറ്റമില്ലാതെ നടക്കും. മാറ്റി വെച്ച ശസ്ത്രക്രിയയുടെ വിവരങ്ങൾ രോഗികളെയും ബന്ധുക്കളെയും അറിയിച്ചിട്ടുണ്ട്.
watch video: