തൃശൂർ പൂരത്തിനിടെ വിദേശ വനിതയെ അപമാനിച്ച പ്രതി പിടിയിൽ

ആലത്തൂർ സ്വദേശി മധുവാണ് പൊലീസിന്റെ പിടിയിലായത്

Update: 2024-05-15 13:11 GMT

തൃശൂർ:  പൂരത്തിനിടെ വിദേശ വനിതയെ അപമാനിച്ച പ്രതി പിടിയിൽ. ആലത്തൂർ സ്വദേശി മധുവാണ് പൊലീസിന്റെ പിടിയിലായത്. തൃശൂർ പൂരത്തിനിടെ മധു വിദേശ വനിതയെ ചുംബിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇംഗ്ലണ്ടിൽ നിന്നുള്ള വ്ലോഗർക്ക് നേരെയായിരുന്നു അതിക്രമം.

പിന്നീട് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിദേശ വനിത തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്ത്. ‌ ഉത്തരാഖണ്ഡിൽ വിദേശ ദമ്പതികൾ ആക്രമിക്കപ്പെട്ടപ്പോൾ കേരളം സുരക്ഷിതമാണ് എന്ന തരത്തിൽ വിഡിയോ ചെയ്ത വ്ലോഗർമാർക്കാണ് ഇപ്പോൾ ദുരനുഭവം ഉണ്ടായത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News