ആലപ്പുഴയിൽ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; ആൺസുഹൃത്ത് കസ്റ്റഡിയിൽ

വിജയലക്ഷ്മിയെ കൊലപ്പെടുത്തിയതായി സുഹൃത്ത് ജയചന്ദ്രൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്

Update: 2024-11-19 11:33 GMT

ആലപ്പുഴ: അമ്പലപ്പുഴയിൽ 40കാരിയെ കൊന്ന് കുഴിച്ചിട്ടതായി ആൺ സുഹൃത്തിന്റെ മൊഴി. കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.

വിജയലക്ഷ്മിയുടെ സഹോദരിയുടെ പരാതിയിൽ കഴിഞ്ഞ 13ന് കരുനാഗപ്പള്ളി പൊലീസ് 'മിസിങ് കേസ്' എടുത്തിരുന്നു.

വിജയലക്ഷ്മിയെ കൊലപ്പെടുത്തിയതായി സുഹൃത്ത് ജയചന്ദ്രൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 

ഏതാനും ആഴ്ച മുന്‍പാണ് കരുനാഗപ്പള്ളി സ്വദേശിയായ വിജയലക്ഷ്മിയെ കാണാതായത്. ഇവര്‍ ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു.

അതിനിടെ എറണാകുളം പൊലീസിന് വിജയക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ കളഞ്ഞുകിട്ടി. ഈ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇയാളും വിജയലക്ഷ്മിയും തമ്മില്‍ അടുപ്പമായിരുന്നു എന്നാണ് പ്രാഥമിക വിവരം.

എന്തിനാണ് കൊലപാതകം നടത്തിയത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്.  മൃതദേഹം വീട്ടിന്റെ തറയിൽ കുഴിച്ചിട്ടെന്നാണ് ജയചന്ദ്രൻ പറയുന്നത്. പരിശോധനക്കായി പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. 

Watch Video Report

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News