എം.കെ രാഘവൻ എംപിയെ തടഞ്ഞ കോണ്‍ഗ്രസ് പ്രവർത്തകർക്ക് സസ്പെൻഷൻ

മാടായി കോളജിൽ കോഴ വാങ്ങി സിപിഎം പ്രവർത്തകർക്ക് ജോലി നൽകുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം

Update: 2024-12-07 18:24 GMT

കണ്ണൂർ: മാടായി കോളജിൽ എം.കെ രാഘവൻ എംപിയെ തടഞ്ഞ കോൺഗ്രസ് പ്രവർത്തകരെ സസ്പെൻഡ്‌ ചെയ്തു. കാപ്പാടൻ ശശിധരൻ, വരുൺ കൃഷ്ണൻ, കെ.വി സതീഷ് കുമാർ, കെ.പി ശശി എന്നിവർക്കാണ് സസ്പെൻഷൻ. കോൺഗ്രസ് ഭരിക്കുന്ന കോളജിൽ കോഴ വാങ്ങി സിപിഎം പ്രവർത്തകർക്ക് ജോലി നൽകുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കോളജ് ഭരണസമിതി ചെയർമാനാണ് എം.കെ രാഘവൻ. 

നിലവിലുള്ള മൂന്ന് ഒഴിവുകളിലേക്ക് അഭിമുഖം നടക്കുന്നതിനിടയാണ് അമ്പതോളം വരുന്ന കോൺഗ്രസ് പ്രവർത്തകർ ഇവിടേക്ക് പ്രതിഷേധവുമായി എത്തിയത്. ഭരണസമിതി ചെയർമാനായ എം.കെ രാഘവൻ കോഴ വാങ്ങി സിപിഎം - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പിന്‍വാതില്‍ വഴി നിയമനം നടത്താൻ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. 

പൊലീസെത്തിയാണ് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്. അർഹരായ കോൺഗ്രസ് പ്രവർത്തകരെ നിയമനത്തിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കല്ല്യാശ്ശേരി- പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റികൾ നേരത്തെ നേതൃത്വത്തിന് കത്തയച്ചിരുന്നു. എന്നാൽ ഇത് അവഗണിച്ചായിരുന്നു നിയമന നീക്കം.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News