സിറോ മലബാർ സഭയിലെ കുർബാന ക്രമം ഏകീകരിക്കാന്‍ സിനഡില്‍ തീരുമാനം

എറണാകുളം അങ്കമാലി അതിരൂപതയിൽ നിന്നടക്കം ഉയര്‍ന്ന എതിർപ്പുകള്‍ അവഗണിച്ചുകൊണ്ടാണ് സിനഡിന്റെ പുതിയ തീരുമാനം.

Update: 2021-08-27 09:00 GMT

സീറോ മലബാർ സഭയിൽ കുറുബാന ഏകീകരിക്കും. ഡിസംബർ ആദ്യ വാരം മുതൽ ഏകീകരിച്ച ആരാധനാക്രമം നടപ്പിലാക്കാൻ സഭാ സിനഡിൽ തീരുമാനമെടുത്തു. എറണാകുളം അങ്കമാലി അതിരൂപതയിൽ നിന്നടക്കം ഉയര്‍ന്ന എതിർപ്പുകള്‍ അവഗണിച്ചുകൊണ്ടാണ് സിനഡിന്റെ പുതിയ തീരുമാനം.

ഏകീകരിച്ച കുർബാനയുടെ ആദ്യ ഭാഗം വിശ്വാസികളെ അഭിമുഖീകരിച്ചും പ്രധാന ഭാഗങ്ങൾ ആൾത്താരക്ക് അഭിമുഖവുമായാണ് നടക്കുക. ഇക്കാര്യത്തിൽ സിനഡിന്റെ വിശദമായ വാർത്താക്കുറിപ്പ് ഇന്ന് വൈകുന്നേരം പുറത്ത് വരും. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News