ധ്രുവീകരണത്തിന്റെ കാലത്ത് എല്ലാവരെയും വിളക്കിച്ചേർക്കുന്ന ഒരു കണ്ണിയാണ് ഇല്ലാതാവുന്നത്: ടി. ആരിഫലി

മുൻഗാമിയായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളെപ്പോലെ തന്നെ ഹൈദരലി തങ്ങളും എല്ലാവരോടും വിശാലമയി പെരുമാറണമെന്ന് കരുതിയ ആളായിരുന്നു. മുസ്‌ലിം സംഘടനകളുടെ യോഗം വിളിക്കുമ്പോൾ എല്ലാവർക്കും അദ്ദേഹം നൽകിയിരുന്ന ബഹുമാനം ശ്രദ്ധേയമായിരുന്നു.

Update: 2022-03-06 10:26 GMT

ഇന്നത്തെ സാമുദായികാന്തരീക്ഷത്തിൽ ഹൈദരലി തങ്ങളെപ്പോലെ ഒരാൾ ഉണ്ടാവേണ്ട കാലത്താണ് അദ്ദേഹം വിടപറയുന്നതെന്ന് ജമാഅത്തെ ഇസ് ലാമി അഖിലേന്ത്യാ അസിസ്റ്റന്റ് അമീർ ടി. ആരിഫലി. നടുക്കുന്ന വാർത്തയാണിത്. സാമുദായിക ഐക്യത്തിനും പരസ്പര സ്‌നേഹത്തിനും കഠിനമായി അധ്വാനിക്കുന്ന ഒരു കുടുംബത്തിൽ നിന്നുള്ള വ്യക്തി. സൗമ്യനായ വിശുദ്ധനായ ഒരു വ്യക്തിത്വം നമ്മിൽ നിന്ന് അകന്നുപോവുന്നു. തങ്ങൾ നേതൃത്വം നൽകുന്ന പ്രസ്ഥാനങ്ങൾക്ക് മികച്ച പകരക്കാരനെ നൽകട്ടെ എന്നും അദ്ദേഹം പറഞ്ഞു.

മുൻഗാമിയായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളെപ്പോലെ തന്നെ ഹൈദരലി തങ്ങളും എല്ലാവരോടും വിശാലമയി പെരുമാറണമെന്ന് കരുതിയ ആളായിരുന്നു. മുസ്‌ലിം സംഘടനകളുടെ യോഗം വിളിക്കുമ്പോൾ എല്ലാവർക്കും അദ്ദേഹം നൽകിയിരുന്ന ബഹുമാനം ശ്രദ്ധേയമായിരുന്നു. സാമൂഹിക ധ്രൂവീകരണത്തിന് ശ്രമം നടന്നുകൊണ്ടിരിക്കുന്ന കാലത്ത് അദ്ദേഹത്തെപ്പോലെ എല്ലാവരെയും കൂട്ടിയിണക്കുന്ന ഒരു കണ്ണി ഇല്ലാതാവുന്നത് വലിയ നഷ്ടമാണെന്നും ആരിഫലി പറഞ്ഞു.

അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. തങ്ങളുടെ ഖബറടക്കം നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് പള്ളി ഖബർസ്ഥാനിൽ നടക്കും. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. സമസ്തയുടെ ഉപാധ്യക്ഷനാണ്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News