ലാവ്‌ലിൻ കേസ്; ടിപി. നന്ദകുമാര്‍ ഇന്ന് ഇ.ഡിക്കു മുന്നില്‍ ഹാജരാകും

നന്ദകുമാര്‍ നല്‍കിയ പരാതിയില്‍ തെളിവുകൾ ശേഖരിക്കാനാണ് ഇ.ഡി വിളിച്ചുവരുത്തുന്നതെന്നാണ് വിവരം

Update: 2021-07-08 02:34 GMT
Advertising

എസ്.എന്‍.സി ലാവ്‌ലിൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ക്രൈം ചീഫ് എഡിറ്റർ ടി.പി. നന്ദകുമാര്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. അഞ്ചാം തവണയാണ് നന്ദകുമാർ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകുന്നത്. നന്ദകുമാര്‍ നല്‍കിയ പരാതിയില്‍ തെളിവുകൾ ശേഖരിക്കാനാണ് വിളിച്ചുവരുത്തുന്നതെന്നാണ് വിവരം.

എസ്.എൻ.സി ലാവ്‌ലിൻ അഴിമതിക്കേസിൽ നടന്ന 375 കോടി രൂപയുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണത്തിനുപുറമെ സ്വരലയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എം.എ. ബേബിക്കെതിരെയുള്ള അന്വേഷണം, തോമസ് ഐസക് വഴി എഫ്.സി.ആർ.എ ലംഘനം നടത്തി ചാരപ്രവർത്തനത്തിന്റെ ഭാഗമായി വിദേശത്തുനിന്നും ശാസ്ത്രസാഹിത്യ പരിഷത്തിന് വന്ന 18 കോടി രൂപയുടെ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണം എന്നിവ ആവശ്യപ്പെട്ടാണ് ക്രൈം ചീഫ് എഡിറ്ററുടെ പരാതി.

2006ൽ ഡി.ആർ.ഐക്ക് നന്ദകുമാർ നൽകിയ പരാതിയുടെ തുടർ നടപടി എന്ന നിലയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖകൾ പരിശോധിക്കുന്നത്. ഇന്നു രാവിലെ പതിനൊന്നിന് ഹാജരായി പരാതിയുമായി ബന്ധപ്പെട്ട തെളിവുകള്‍ നല്‍കണമെന്നാണ് ഇ.ഡി നിര്‍ദേശം. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News