ലാപ്‌ടോപ്പിന് പകരം ടി ഷർട്ട് നൽകി; പേടിഎം മാള്‍, 49,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

ലാപ്‌ടോപ്പിന്റെ വിലയായി പരാതിക്കാരൻ നൽകിയ 28,990 രൂപയോടൊപ്പം 15,000 രൂപ നഷ്ടപരിഹാരവും 45 ദിവസത്തിനകം നൽകണമെന്നും കോടതി ഉത്തരവിട്ടു

Update: 2025-07-28 14:32 GMT
Editor : rishad | By : Web Desk

കൊച്ചി: ലാപ്ടോപ്പ് വാങ്ങുന്നതിനായി നൽകിയ ഓൺലൈൻ ഓർഡറിൽ,  വിലകുറഞ്ഞ ടീഷർട്ട് ലഭ്യമാക്കിയ ഇ- കൊമേഴ്സ് സ്ഥാപനമായ പേടിഎം മാള്‍( PayTM Mall) 49000രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 

എറണാകുളം പെരുമ്പാവൂർ സ്വദേശി ഡോ. ജിജോ അന്ന ഗീവർഗീസ്, സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2021 ജൂൺ മാസത്തിലാണ് പരാതിക്കാരൻ, ലെനോവോ കമ്പനിയുടെ ലാപ്ടോപ്പ് വാങ്ങാൻ ഓർഡർ നൽകിയത്. എന്നാൽ ലാപ്ടോപ്പിന് പകരമായി ഗുണനിലവാരം കുറഞ്ഞ ടീഷർട്ട് ആണ് എത്തിയത്.

പിന്നാലെ പരാതിപ്പെട്ടെങ്കിലും അപേക്ഷ നിരസിക്കുകയാണ് ചെയ്തത്. 2020ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ഇ-കൊമേഴ്സ് ചട്ടപ്രകാരം , വാങ്ങുന്ന ഉൽപ്പന്നത്തെക്കുറിച്ച് കൃത്യമായ വിവരവും സുതാര്യമായ നടപടിക്രമങ്ങളും പരാതി പരിഹാര സംവിധാനങ്ങളും ഉറപ്പുവരുത്താനുള്ള ബാധ്യത എതിർകക്ഷികൾക്കുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

ലാപ്‌ടോപ്പിന്റെ വിലയായി പരാതിക്കാരൻ നൽകിയ 28,990 രൂപയോടൊപ്പം 15,000 രൂപ നഷ്ടപരിഹാരവും 45 ദിവസത്തിനകം നൽകണമെന്നും കോടതി ഉത്തരവിട്ടു. 5000 രൂപ കോടതി ചെലവും നല്‍കണം. അഡ്വ. അശ്വിൻ കുമാർ പരാതിക്കാരിക്ക് വേണ്ടി ഹാജരായി.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News