ആളിയാർ ഡാം തുറക്കുന്നതിന് മുമ്പ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയിരുന്നു; റോഷി അഗസ്റ്റിൻ

വിവരം കളക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിലെ ഉദ്യോഗസ്‌ഥനെ അറിയിച്ചിരുന്നു. അവിടുന്ന് താഴേക്കുള്ള ഒരുക്കങ്ങൾ കൃത്യമായി നടത്തി

Update: 2021-11-18 14:48 GMT
Editor : abs | By : Web Desk

ആളിയാർ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ് നാട് മുന്നറിയിപ്പ് നൽകിയിരുന്നന്നതായി ജലവിഭവ വകുപ്പ് മന്തി റോഷി അഗസ്റ്റിൻ.  വിവരം കളക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിലെ ഉദ്യോഗസ്‌ഥനെ അറിയിച്ചിരുന്ന അവിടുന്ന് താഴേക്കുള്ള ഒരുക്കങ്ങൾ കൃത്യമായി നടത്തി. മുന്നറിയിപ്പ് പരിധിയിലും താഴെയാണ് ഇപ്പോള്‍ ജലനിരപ്പെന്നും മന്ത്രി പറഞ്ഞു. 

മുന്നറിയിപ്പില്ലാതെ തമിഴ്‌നാട്, ആളിയാർ ഡാം തുറന്നതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പാലക്കാട് തിരുനെല്ലായിയിൽ ഉപരോധ സമരം നടത്തിയിരുന്നു.

ഡാം തുറന്നതോടെ ചിറ്റൂർ പുഴ നിറഞ്ഞൊഴുകുകയാണ്‌. കൂടാതെ യാക്കരപ്പുഴയിലേക്കും കൂടുതൽ വെള്ളമെത്തി. ഭാരതപുഴയിലും ജലനിരപ്പ് ഉയർന്നു. ചിറ്റൂരിലും സമീപ പ്രദേശങ്ങളിലും ഉള്ളവർക്ക് പ്രദേശിക ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News