താനൂർ കസ്റ്റഡി മരണം; താമിർ ജിഫ്രിയെ മർദിച്ച പൊലീസ് സംഘം ഒളിവിൽ

ഡാൻസാഫ് സംഘത്തിനെ ഫോണിൽ പോലും ബന്ധപെടാൻ അന്വേഷണ സംഘത്തിനായിട്ടില്ല

Update: 2023-08-18 07:35 GMT
Editor : Lissy P | By : Web Desk

മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ വകുപ്പുതല നടപടി നേരിട്ട ഡാൻസാഫ് സംഘം ഒളിവിൽ . ഡാൻസാഫ് സംഘത്തിന്റെയും സസ്‌പെൻഷനിലായ താനൂർ എസ്.ഐ കൃഷ്ണലാലിന്റെയും മൊഴി അന്വേഷണ സംഘത്തിന് രേഖപ്പെടുത്താനായിട്ടില്ല. കൊലകുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല.

താമിർ ജിഫ്രി കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസ് സി.ബി.ഐക്ക് വിടുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേസ് സി.ബി. ഐ ഇതുവരെ ഏറ്റെടുത്തിട്ടില്ല. ക്രൈം ബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തുന്നത്. താമിർ ജിഫ്രിക്കെപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത വ്യക്തികളുടെയും താമിർ ജിഫ്രി കൊലപെട്ട ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. എന്നാൽ താമിർ ജിഫ്രിയെ മർദിച്ച നാല് ഡാൻസാഫ് ഉദ്യോഗസ്ഥരും ഒളിവിലാണ്. ഇവരെ ഫോണിൽ പോലും ബന്ധപെടാൻ അന്വേഷണ സംഘത്തിനായിട്ടില്ല.

Advertising
Advertising

എസ്.ഐ കൃഷ്ണ ലാലിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. ഇതൊടെ അന്വേഷണം വഴിമുട്ടിയ സാഹചര്യമാണുള്ളത്. എട്ടുപേരെ സസ്‌പെന്റ് ചെയ്‌തെങ്കിലും ആരെയും ഇതുവരെ പ്രതിചേർത്തിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്നെ താമിറിനെ മർദിച്ചവർക്കായി നിയമസഹായങ്ങൾ ഒരുക്കുന്നതായാണ് വിവരം.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News