മുടി വലിച്ച് മുതുകിൽ കുത്തി; ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപിക മർദിച്ചതായി പരാതി

ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവമെന്ന് വിദ്യാർഥി പറയുന്നു.

Update: 2024-10-19 14:56 GMT

തിരുവനന്തപുരം: പൂവച്ചലിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപിക മർദിച്ചതായി പരാതി. പൂവച്ചൽ യു.പി സ്കൂളിലെ വിദ്യാർഥിയായ മുഹമ്മദ് സാഹിദിനെ മർദിച്ചെന്നാണ് പരാതി. മുടിയിൽ പിടിച്ച് മുതുകിൽ ഇടിച്ചുവെന്ന് പരാതിയിൽ പറയുന്നു.

സംഭവത്തിൽ സ്കൂളിലെ ഫ്ലോറൻസ് എന്ന അധ്യാപികക്കെതിരെ വിദ്യാർഥിയുടെ കുടുംബം കാട്ടാക്കട പോലീസിൽ പരാതി നൽകി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവമെന്ന് വിദ്യാർഥി പറയുന്നു.

പൂവച്ചൽ ആലമുക്ക് പുണ്ണാംകോണം സ്വദേശി ബൈജു- റഫീല ദമ്പതികളുടെ മകനാണ് സാഹിദ്. ഇന്നലെ സ്‌കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ രക്ഷിതാക്കൾ കാര്യം ചോദിക്കുകയും മർദനമേറ്റ വിവരം സാഹിദ് പറയുകയുമായിരുന്നു.

Advertising
Advertising

തുടർന്നാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. കാരണമൊന്നുമില്ലാതെയാണ് അധ്യാപിക മർദിച്ചതെന്നാണ് പരാതി. മർദനമേറ്റ കുട്ടി മെഡി. കോളജ് ആശുപത്രിയിൽ ചികിത്സ തേടി.


Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News