പീഡന പരാതിയിൽ അറസ്റ്റിലായ അധ്യാപകൻ കെ.വി ശശികുമാറിന് എല്ലാ കേസുകളിലും ജാമ്യം; ഉടൻ ജയിൽമോചിതനാകും

പോക്‌സോ കേസുകളിൽ മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതിയും, മറ്റ് നാല് പീഡന കേസുകളിൽ പെരിന്തൽമണ്ണ കോടതിയുമാണ് ജാമ്യം അനുവദിച്ചത്

Update: 2022-06-08 16:37 GMT

മലപ്പുറം: പീഡന പരാതിയിൽ അറസ്റ്റിലായ മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂൾ മുൻ അധ്യാപകൻ കെ.വി ശശികുമാറിന്‌ എല്ലാ കേസുകളിലും ജാമ്യം. രണ്ട് പോക്സോ കേസുകളിലും, മറ്റ് നാല് പീഡന പരാതികളിലുമാണ് ജാമ്യം ലഭിച്ചത്. ആറ്‌ കേസുകളിലും ജാമ്യം ലഭിച്ചതോടെ ശശികുമാർ ഉടൻ ജയിൽ മോചിതനാകും. പോക്സോ കേസുകളിൽ മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയും, മറ്റ് നാല് പീഡന കേസുകളിൽ പെരിന്തൽമണ്ണ കോടതിയുമാണ് ജാമ്യം അനുവദിച്ചത്. 

കഴിഞ്ഞ മേയിലാണ് ശശികുമാറിനെ അറസ്റ്റ് ചെയ്തത്. അധ്യാപകനായിരിക്കെ പീഡിപ്പിച്ചുവെന്ന് രണ്ട് പൂർവ വിദ്യാർഥിനികളുടെ പരാതിന്മേലായിരുന്നു നടപടി. സി.ഐ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം, വയനാട് ബത്തേരിക്കു സമീപത്തെ ഹോം സ്റ്റേയിൽനിന്നാണ് ഇയാളെ പിടികൂടിയത്. പോക്സോ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. അൻപതിലധികം പീഡന പരാതികളാണ് ശശികുമാറിനെതിരെ ഉയർന്നത്. പരാതി അറിയിച്ചിട്ടും സ്കൂള്‍ മാനേജ്മെന്‍റ് നടപടിയെടുത്തില്ലെന്ന് പൂർവ വിദ്യാർഥി കൂട്ടായ്മ ആരോപിച്ചിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News