ഇ-പോസ് മെഷീന് സാങ്കേതിക തകരാർ: സംസ്ഥാനത്ത് റേഷൻ വിതരണം തടസ്സപ്പെട്ടത് മണിക്കൂറുകൾ

ആർക്കും മനപൂർവം റേഷൻ നിഷേധിക്കുന്നില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ സംഭവത്തോട് പ്രതികരിച്ചു

Update: 2023-05-19 07:11 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം മണിക്കൂറുകളോളം തടസപെട്ടു. ഇ പോസ് മെഷീനിന്റെ സാങ്കേതിക തകരാറാണ് റേഷൻ വിതരണം തടസപെടാൻ കാരണം. ആർക്കും മനപൂർവം റേഷൻ നിഷേധിക്കുന്നില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ സംഭവത്തോട് പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് ഇ-പോസ് മെഷീന്റെ സർവർ തകരാറിലായത്. തുടർന്ന് പല റേഷൻ കടകളിലും ആളുകൾ എത്തി മടങ്ങി. ആളുകൾ കൂടുതൽ റേഷൻ വാങ്ങുന്ന മാസാവസാനമാണ് ഇ-പോസ് മെഷീനിന്റെ സർവർ തകരാറിലാകുന്നത്. കൂടുതൽ ഡാറ്റ സൂക്ഷിക്കാനുള്ള സങ്കേതിക സൗകര്യം ഇല്ലാത്തതാണ് നിലവിലെ പ്രശ്നം.

Full View

പരാതി ഉയർന്നതോടെ സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ഭക്ഷ്യ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പിന്നാലെ 11 മണിയോട് കൂടി റേഷൻ വിതരണം പുനരാരംഭിച്ചു. സാങ്കേതികമായി ഇ പോസ് മെഷീനിലും, സർവറിലും മാറ്റം വരുത്തുകയാണ് പ്രതിസന്ധിക്കുള്ള പരിഹാരം എന്നാണ് വിദഗ്ധർ അറിയിക്കുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News