സാങ്കേതിക സർവകലാശാല വിസി നിയമന അഭിമുഖം; അപേക്ഷകരായി നാല് താത്കാലിക വിസിമാർ

മുൻ സാങ്കേതിക സർവകലാശാല വിസി എം.എസ് രാജശ്രീയും അഭിമുഖത്തിനുണ്ട്

Update: 2025-10-08 07:29 GMT
Editor : Jaisy Thomas | By : Web Desk

APJ Abdul Kalam Technological University Photo| Google

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസി നിയമന അഭിമുഖത്തിൽ അപേക്ഷകരായി നാല് താത്കാലിക വിസിമാർ. സിസ തോമസ്,കെ.ശിവപ്രസാദ്, കെ.കെ. സാജു, ജഗതി രാജ് വി.പി എന്നിവരാണ് അപേക്ഷകർ . മുൻ സാങ്കേതിക സർവകലാശാല വിസി എം.എസ് രാജശ്രീയും അഭിമുഖത്തിനുണ്ട്. 

യോഗ്യത അനുസരിച്ച് സർക്കാർ കെടിയു വിസി അഭിമുഖത്തിനായി തയ്യാറാക്കിയ 43 പേരടങ്ങുന്ന പട്ടികയിലാണ് നിലവിൽ താൽക്കാലിക വിസിമാരായ 4 പേരും ഉൾപ്പെട്ടത്. കഴിഞ്ഞ മാസം സർക്കാർ ഇറക്കിയ വിജ്ഞാപന പ്രകാരം അപേക്ഷ നൽകിയവരാണ് നാല്പേരും. നിലവിലെ ഡിജിറ്റൽ സർവകലാശാല താത്കാലിക വിസി സിസ തോമസ്, സാങ്കേതിക സർവകലാശാല വിസി കെ. ശിവപ്രസാദ്, കണ്ണൂർ സർവകലാശാല വി.സി കെ കെ സാജു, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വിസി ജഗതി രാജ് വി.പി എന്നിവരാണ് അപേക്ഷകർ. മുൻ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ എം.എസ് രാജശ്രീയും അപേക്ഷകരിലുണ്ട്. ഇന്നും നാളെയുമായി തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് അഭിമുഖം.

Advertising
Advertising

സുപ്രിം കോടതി നിയോഗിച്ച ജസ്റ്റിസ് സുധാംശു ദൂലിയയുടെ അധ്യക്ഷതയിലുള്ള സെർച്ച് കമ്മിറ്റിയാണ് അഭിമുഖം നടത്തുന്നത്. നൽകിയ ലിസ്റ്റിൽ നിന്ന് രണ്ടുപേരും ഗവർണറുടെ ലിസ്റ്റിൽ നിന്ന് രണ്ടുപേരും അടങ്ങുന്ന സർച്ച് കമ്മിറ്റിയാണ് സ്ഥിരം വിസിമാരെ തിരഞ്ഞെടുക്കാനുള്ള 3 പേരുടെ പട്ടിക തയ്യാറാക്കുക. സെർച്ച് കമ്മറ്റി നൽകുന്ന പട്ടികയിൽ നിന്ന് മുൻഗണനാക്രമം നിശ്ചയിച്ച് മുഖ്യമന്ത്രി ഗവർണർക്ക് കൈമാറും. ഗവർണർ വി സി നിയമം നടത്തുകയോ മതിയായ കാരണം കാണിച്ച് മുഖ്യമന്ത്രിക്കുന്ന തിരിച്ചയക്കുകയോ വേണം. ഗവർണറുടെ തീരുമാനം ചോദ്യം ചെയ്ത് മുഖ്യമന്ത്രിക്ക് സുപ്രിം കോടതിയെ സമീപിക്കാം. നിലവിൽ സുപ്രിം കോടതി തീരുമാനം ചോദ്യം ചെയ്ത ഗവർണർ നൽകിയ ഉപ ഹരജിയിൽ യുജിസിയും കക്ഷി ചേർന്നിട്ടുണ്ട്.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News