താമരശ്ശേരിയിൽ റാഗിങ്ങിനിടെ സ്‌കൂൾ വിദ്യാർഥിക്ക് ക്രൂരമർദനം; എല്ലുകൾക്ക് ക്ഷതം

കുട്ടിയെ സീനിയർ വിദ്യാർഥികൾ വളഞ്ഞിട്ട് തല്ലുകയായിരുന്നുവെന്നാണ് വിവരം, മർദനത്തിൽ കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്

Update: 2024-01-19 19:58 GMT

താമരശ്ശേരി ഗവ.ഹൈസ്‌കൂൾ വിഎച്ച്എസ്ഇയിൽ വിദ്യാർത്ഥിയെ റാഗ് ചെയ്ത് ക്രൂരമായി മർദ്ദിച്ചതായി പരാതി. വിഎച്ച്എസ്ഇ ഒന്നാം വർഷ വിദ്യാർഥിയായ ഷുഹൈബിനാണ് മർദനമേറ്റത്. എല്ലുകൾക്ക് ക്ഷതമേറ്റ വിദ്യാർത്ഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞ് പുറത്തേക്കിറങ്ങവേയാണ് ഷുഹൈബിനെ സീനിയർ വിദ്യാർഥികൾ മർദിച്ചത്. വിദ്യാർഥികൾ വളഞ്ഞിട്ട് തല്ലുകയായിരുന്നുവെന്നാണ് വിവരം. മർദനത്തിൽ കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്.

സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനെ കുറിച്ച് മുമ്പും പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇതൊക്കെ സ്‌കൂൾ അധികൃതരുടെയും മറ്റും മധ്യസ്ഥതയിൽ ഒത്തുതീർപ്പായിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News