താനൂരില്‍ പെട്രോള്‍ ടാങ്കര്‍ അപകടം;പെട്രോള്‍ ചോരുന്നു
അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. താനൂര്‍ നഗരത്തിലാണ് അപകടം.
Update: 2021-10-05 15:40 GMT
മലപ്പുറം താനൂരിൽ ടാങ്കർ അപകടം. പെട്രോളുമായി പോവുന്ന ടാങ്കർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം. അപകടത്തെ തുടർന്ന് ടാങ്കറിൽ നിന്ന് പെട്രോൾ ചോരുന്നുണ്ട്. അപകട പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. താനൂർ നഗരത്തിലാണ് അപകടം. കടകളെല്ലാം അടപ്പിച്ച് പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.