മാനദണ്ഡം അട്ടിമറിച്ച് EWS അലോട്ട്മെന്റ്; തെറ്റു തിരുത്തി പ്രവേശന പരീക്ഷാ കമ്മീഷണർ

ന്യൂനപക്ഷ എഞ്ചിനീയറിങ് കോളജായ ടികെഎമ്മിലെ സീറ്റാണ് പ്രവേശന പരീക്ഷ കമ്മീഷണര്‍ റദ്ദാക്കിയത്

Update: 2025-09-09 05:17 GMT

കോഴിക്കോട്: സംവരണ മാനദണ്ഡം അട്ടിമറിച്ച് ന്യൂനപക്ഷ പദവിയുള്ള എഞ്ചിനീയറിങ് കോളജിലേക്ക് അലോട്ട് ചെയ്ത ഇ ഡബ്ലു എസ് സീറ്റ് റദ്ദാക്കി പ്രവേശന പരീക്ഷാ കമ്മീഷണര്‍. ന്യൂനപക്ഷ എഞ്ചിനീയറിങ് കോളജായ ടി കെ എമ്മില്‍ ഇഡബ്ല്യൂഎസ് ക്വാട്ടയിലേക്ക് സീറ്റ് അലോട്ട് ചെയ്ത നടപടിയാണ് തിരുത്തിയത്.

ഫ്‌ലോട്ടിങ് റിസര്‍വേഷന്‍ എന്ന വാദം ഉന്നയിച്ച് ഇഡബ്ല്യൂഎസ് സീറ്റ് നിലനിര്‍ത്താന്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ ശ്രമിച്ചിരുന്നു. എഞ്ചിനീയിറിങ് നാലാം അലോട്ട്‌മെന്റിലാണ് ഇലക്ട്രിക്കല്‍ ആന്റ് കംപ്യൂട്ടര്‍ എഞ്ചിനീയറിങിലേക്ക് മുന്നാക്ക സംവരണ വിഭാഗത്തില്‌ന ിന്ന് അലോട്ട്‌മെന്റ് നല്കിയത്.

Advertising
Advertising

ന്യൂനപക്ഷ പദവിയുള്ള കോളജുകളില്‍ മുന്നാക്കം സംവരണം പാടില്ലെന്ന ഭരണഘടനാ വ്യവസ്ഥ ലംഘിച്ചായിരുന്നു നടപടി. ഇ ഡബ്ല്യുസ് വിഭാഗത്തില്‍ പ്രവേശനം നടത്താനാവില്ലെന്ന ടി കെ എം കോളജ് അറിയിച്ചെങ്കിലും അലോട്ട്‌മെന്റ് മാറ്റാനാവില്ലെന്നായിരുന്നു പ്രവേശന പ്രവേശന കമ്മീഷണറുടെ നിലപാട്.

ഫ്‌ലോട്ടിങ് അലോട്ട്‌മെന്റ് രീതിയായതിനാലാണ് ടി കെ എമ്മിലും ഇ ഡബ്ലു എസ് വിഭാഗത്തിലേക്ക് അലോട്ട്‌മെന്റ് വരുന്നതെന്നും അതില്‍ തെറ്റില്ലെന്നുമാണ് പ്രവേശന കമ്മീഷണര്‍ ആദ്യം വാദിച്ചത്. ഫ്‌ലോട്ടിങ് രീതി വിശദീകരിച്ചും അത് മാറ്റാനാവില്ലെന്ന് കാണിച്ചും ടി കെ എമ്മിന് രേഖമൂലം മറുപടിയും നല്കി അധികൃതര്‍.

എന്നാല്‍ ഇ ഡബ്ലു എസില്‍ നിയമനം നല്കാന്‍ നിയമപരമായ തങ്ങള്‍ ബാധ്യതസ്ഥരല്ലെന്ന നിലപാടില്‍ ടി കെ എം ഉറച്ചു നിന്നതോടെ അലോട്ട്‌മെന്റ് തിരുത്തി മെരിറ്റ് ക്വാട്ടയിലുള്ള വിദ്യാര്‍ഥിയെ അലോട്ട് ചെയ്യുകയായിരുന്നു. 2020 ലും സമാനമായ രീതിയില്‍ ടി കെ എമ്മുലും മറ്റൊരു ന്യൂനപക്ഷ കോളജായ മാര്‍ അത്തനേഷ്യസ് കോളജിലും ഇ ഡ്ബ്ലുഎസ് സീറ്റ് അലോട്ട് ചെയ്തിരുന്നു. അന്നും വാര്‍ത്ത വന്ന് വിവാദമായതോടെയാണ് അലോട്ട്‌മെന്റ് മാറ്റുകയായിരുന്നു.

വിവാദമാകുമ്പോള്‍ അലോട്ട്‌മെന്റ് മാറ്റുക എന്നതാണ് ഇപ്പോള്‍ തുടരുന്ന രീതി. ന്യുനപക്ഷ കോളജുകളില്‍ ഇ ഡബ്ല്യുസ് സീറ്റ് വരാത്ത രീതിയില്‍ അലോട്ട്‌മെന്റ് നടത്താനുള്ള ജാഗ്രതയാണ് പ്രവേശന പരീക്ഷ കമ്മീഷണര്‍ കാണിക്കേണ്ടത്.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News