സിദ്ദിഖിനെതിരായ ബലാത്സംഗക്കേസ്: ഡിജിറ്റൽ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം; പ്രത്യേക അന്വേഷണ സംഘത്തിനെതിരെ പരാതിക്കാരി

കേസിലെ രഹസ്യമായ വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിലൂടെ പുറത്തുവന്നതിൽ അതൃപ്തിയുണ്ടെന്നും പരാതിക്കാരി

Update: 2024-09-24 07:11 GMT

തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ പരാതി നൽകിയ നടി. കേസിലെ ഡിജിറ്റൽ തെളിവുകൾ അടക്കം നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടക്കുന്നുണ്ടെന്നും പരാതിക്കാരി ആരോപിച്ചു. 

കേസിലെ രഹസ്യമായ വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിലൂടെ പുറത്തുവന്നതിൽ തനിക്ക് അതൃപ്തിയുണ്ടെന്നും മാധ്യമങ്ങളിലൂടെ രഹസ്യമായ വിവരങ്ങൾ പുറത്തുവന്നതായും അവർ പറഞ്ഞു. നടൻ സിദ്ദിഖിന് ജാമ്യം നിഷേധിച്ച കോടിതി നടപടിയിൽ സന്തോഷമുണ്ടെന്നും കേസ് നടക്കുന്നതിനാൽ കൂടുതൽ സംസാരിക്കാനില്ലെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.

Advertising
Advertising

മസ്കറ്റ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാേപക്ഷ കോടതി തള്ളിയത്. മുൻകൂർ ജാമ്യപേക്ഷ തള്ളിയതോടെ അറസ്റ്റിന് തടസ്സമില്ലന്ന് അന്വേഷണ സംഘം അറിയിച്ചു. കോടതി ഉത്തരവ് പരിശോധിച്ച അറസ്റ്റു സംബന്ധിച്ച് ഇടൻ തീരുമാനമെടുക്കുമെന്നും ആവശ്യത്തിന് തെളിവുകളുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News