ചികിത്സ വൈകിപ്പിച്ചു; തൃശൂർ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി ആംബുലൻസ് ഡ്രൈവർ

ഇന്ന് പുലർച്ചെയുണ്ടായ അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ എത്തിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് ചികിത്സ വൈകിപ്പിച്ചുവെന്നാണ് ആരോപണം

Update: 2025-07-03 07:21 GMT

തൃശൂർ: തൃശൂർ മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണവുമായി ആംബുലൻസ് ഡ്രൈവർ. ഇന്ന് പുലർച്ചെയുണ്ടായ അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ എത്തിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് ചികിത്സ വൈകിപ്പിച്ചുവെന്നാണ് ആരോപണം. റെഡ് സോണിൽ ബെഡ് ഇല്ലാത്തതിനാൽ സ്ട്രക്ച്ചറിൽ തന്നെ കിടത്തി. ചോദ്യം ചെയ്തപ്പോൾ ഇത് സർക്കാർ ആശുപത്രിയല്ലേന്ന് ജീവനക്കാർ ചോദിച്ചു എന്നാണ് ആംബുലൻസ് ഡ്രൈവർ ആരോപിക്കുന്നത്.

മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വന്നിട്ടും മുക്കാൽ മണിക്കൂറോളം സ്‌ട്രെക്ച്ചറിൽ കിടത്തി. പിന്നീട് കെഎസ്ആർടിസി അധികൃതരുടെ നിർദേശപ്രകാരം അമല ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ആംബുലൻസ് ഡ്രൈവർ സാദിഖ് പറഞ്ഞു. മിനി ലോറിയും കെഎസ്ആർടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവർക്കാണ് ചികിത്സ വൈകിപ്പിച്ചത്.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News