'ഗസ്സയുടെ പേരുകൾ'; ഫലസ്തീനിലെ ജനതയ്ക്ക് ഐക്യദാർഢ്യവുമായി സാംസ്കാരിക നഗരം

വംശഹത്യ സമ്മാനിച്ച തീരാദുരിതങ്ങൾക്കിടയിലും പോരാട്ടജീവിതം തുടരുന്ന ​ഗസ്സയിലെ ലക്ഷക്കണക്കിന് സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായിരുന്നു പരിപാടി

Update: 2025-10-25 02:31 GMT

Photo: MediaOne

തൃശൂർ: ഫലസ്തീനിലെ ജനതയ്ക്ക് സാംസ്കാരിക നഗരത്തിന്റെ ഐക്യദാർഢ്യം. തൃശ്ശൂരിൽ വെച്ചുനടന്ന ഗസ്സയുടെ പേരുകൾ എന്ന പരിപാടിയിൽ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ അണിനിരന്നു. ഇസ്രായേൽ നടത്തിയ വംശഹത്യയിൽ ​ഗസ്സയിൽ കൊല്ലപ്പെട്ട കുരുന്നുകളുടെ പേരുകൾ വേദിയിൽ വായിച്ചു.

വംശഹത്യ സമ്മാനിച്ച തീരാദുരിതങ്ങൾക്കിടയിലും പോരാട്ടജീവിതം തുടരുന്ന ​ഗസ്സയിലെ ലക്ഷക്കണക്കിന് സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായിരുന്നു പരിപാടി. സാഹിത്യ അക്കാദമി ചെയർമാനും കവിയുമായ സച്ചിദാനന്ദൻ ഗസ്സയെക്കുറിച്ച് എഴുതിയ മുറിവുകളുടെ വീട് എന്ന കവിത ആലപിച്ചാണ് ചടങ്ങിന് തുടക്കമായത്. പിന്നാലെ ഗസ്സയിലെ കൂട്ടക്കുരുതിയിൽ ജീവൻ പൊലിഞ്ഞ കുരുന്നുകളുടെ പേരുകൾ ഓരോന്നായി വേദിയിൽ മുഴങ്ങി. മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാറിന്റെ നേതൃത്വത്തിൽ വേദിയിലും സദസ്സിലും ആയി ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ പേരുകൾ പരിപാടിയിലുടനീളം മുഴങ്ങിനിന്നു.

Advertising
Advertising

പരിപാടിക്കിടെ വേദിയിൽ തണ്ണിമത്തൻ മുറിച്ച് ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ചിന്താ രവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഇഎംഎസ് square ഇൽ ആയിരുന്നു പരിപാടി.

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News